web analytics

വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർപൊട്ടി അപകടം; ഖത്തറിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരുക്ക്

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ പുന്നയൂർക്കുളം വീട്ടിലെ വളപ്പിൽ ഷാജഹാൻ – ഷംന ദമ്പതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹനീന്‍.

ദേശീയ ദിന പൊതുഅവധി ദിനത്തിലാണ് പതിനേഴുകാരൻ അപകടത്തിൽപെട്ടത്. കാറിൽ സഞ്ചരിക്കവെ വുക്കൈറില്‍ വച്ച് കാറിന്റെ ടയർപൊട്ടി നിയന്ത്രണംവിട്ടായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഹനീന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

പിതാവ് ഷാജഹാൻ ഖത്തർ എനർജി മുൻജീവനക്കാരനും നോബിൾ ഇന്റർനാഷണൽ സ്കൂൾ സ്ഥാപക അംഗവുമാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു ​കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആയിഷ ഏക സഹോദരിയാണ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img