സെഞ്ചുറിക്കരികെ കാലിടറി വീണെങ്കിലും കളം നിറഞ്ഞാടി സ്മൃതി മന്ദാന; വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ എകദിനത്തിൽ ഇന്ത്യക്ക് കിടിലൻ വിജയം

സെഞ്ചുറിക്കരികെ കാലിടറി വീണെങ്കിലും സ്മൃതി മന്ദാന കളം നിറഞ്ഞാടിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ എകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 211 റൺസിന്റെ തകർപ്പൻ വിജയം. സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. 102 പന്തിൽ 91 റൺസാണ് താരം അടിച്ചെടുത്തത്. 13 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. India register a comfortable win in the first ODI against West Indies

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 314 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് വനിതകൾ 103 റൺസിന് ഓൾ ഔട്ടായി. സ്കോർ: ഇന്ത്യ-314/9, വെസ്റ്റ് ഇൻഡീസ്-103/10. ഇന്ത്യക്കുവേണ്ടി രേണുക സിങ് അഞ്ച് വിക്കറ്റുകൾ നേടി. പ്രിയ മിശ്ര രണ്ടും ടിറ്റാസ് സാധു, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സെയ്ദ ജെയിംസ് എറിഞ്ഞ 32-ാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായെങ്കിലും സ്മൃതിയുടെ ഇന്നിങ്‌സാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. മികച്ച തുടക്കമാണ് ഓപ്പണിങ് സഖ്യം ടീമിന് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും പ്രതികയും ചേർന്ന് 110 റൺസ് നേടി.

69 പന്തുകളിൽ നിന്ന് 40 റൺസെടുത്തതിന് ശേഷമാണ് പ്രതിക പുറത്താകുന്നത്. പിന്നാലെയെത്തിയ ഹർലീൻ 44 റണ്ണെടുത്ത് പുറത്തായി. ഇവർക്ക് പുറമെ, റിച്ച ഘോഷ്(24), ഹർമൻപ്രീത് കൗർ(34), ജമീമ റോഡ്രി​ഗസ്(31) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനറങ്ങിയ വിൻഡീസ് ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പൂജ്യത്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. തുടരെ ബാക്കിയുള്ള വിക്കറ്റുകളും. നാലു പേർ മാത്രമാണ് വിൻഡീസ് സഖ്യത്തിൽ രണ്ടക്കം കടന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ...

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്...

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി....

Related Articles

Popular Categories

spot_imgspot_img