കുടിലിന് തീപിടിച്ച് ഒരു വയോധികനും രണ്ട് കുട്ടികളും മരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ, ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ലക്ഷ്മിപുര ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. മുത്തച്ഛനായ ഹജാരി ബഞ്ചാര (65)യും, ചെറുമകൾ സന്ധ്യ (10)യും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. Grandfather and grandchildren die in hut fire
വിവരം അറിഞ്ഞ ഉടനെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. തണുപ്പ് കൂടിയതിനെ തുടർന്ന് ചൂട് നേടാനായി കത്തിച്ച സ്റ്റൗവിൽ നിന്നാണ് തീ വീട്ടിലേയ്ക്ക് പടർന്നുവന്നതെന്ന് പ്രാഥമികമായി സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷന്റെ ഇൻചാർജ് വികാസ് യാദവ് അറിയിച്ചു.
അനുഷ്‌ക (5) ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. മരിച്ചവരുടെ സംസ്‌കാര ചെലവിന് പുറമെ, മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് ഓരോരുത്തർക്കും നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബൈരാദ് തഹസിൽദാർ ദ്രഗ്പാൽ സിംഗ് വൈഷ് അറിയിച്ചു.