ഇടുക്കി തൂക്കുപാലം -പുഷ്പകണ്ടത്തെ കൃഷിയിടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ബിജു പറക്കാട്ടിൻ്റെ വീടിനു സമീപത്തു നിന്നുമാണ് ചൊവാഴ്ച രാവിലെയോടെ പെരുമ്പാമ്പിനെ പിടികൂടിയത്. ബിജുവിന്റെ സ്ഥലത്ത് പാട്ടകൃഷി ചെയ്യുന്നതിനായി വൃത്തിയാക്കുന്നതിനിടെയായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്. After wild elephant and wild boar, python threatens farmer in Idukki
വനം വകുപ്പിൽ വിവരമറിയിച്ചതോടെ കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. 10 അടിയോളം നീളവും 25 കിലോയിൽ അധികം ഭാരമുള്ള പെരുമ്പാമ്പിനെ ഉച്ചയോടെ തേക്കടി വനമേഖലയിൽ തുറന്നു വിട്ടു.
ഇരവിഴുങ്ങിയ നിലയിലാണ് പാമ്പിനെ പിടികൂടിയത്. പ്രദേശത്ത് നിന്നും ആദ്യമായാണ് പെരുമ്പാമ്പിനെ പിടികൂടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തമിഴ്നാട് അതിർത്തി വനമേഖലയിൽ നിന്നുമാവാം പാമ്പ് എത്തിയതെന്നാണ് വനവകുപ്പിന്റെ നിഗമനം.