web analytics

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്, കറുകുറ്റി സ്വദേശിയ്ക്ക് നഷ്ടമായത് 56 ലക്ഷം രൂപ; ഒരാൾ അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് വഴി അരക്കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി(49)നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്.(online share trading scam; One person was arrested)

കറുകുറ്റി സ്വദേശിയുമായി വാട്സാപ് വഴി ചാറ്റ് ചെയ്താണ് ഇവർ പരിചിതരായത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ഘട്ടം കഴിയുന്തോറും നിക്ഷേപവും ലാഭവും വർധിക്കുമെന്ന ഓഫറിൽ വീണ കറുകുറ്റി സ്വദേശിയ്ക്ക് തുടക്കത്തിൽ നിക്ഷേപിച്ചിരുന്ന ചെറിയ തുകയുടെ കൃത്യമായ ലാഭവിഹിതം ലഭിച്ചിരുന്നു.

വിശ്വാസം വർധിച്ചതോടെ കൂടുതൽ തുക നിക്ഷേപിച്ചു. എന്നാൽ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടത്. ഇതോടെയാണ് തട്ടിപ്പുമനസ്സിലാകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. 56,50,000 രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബൈയിൽ 4 കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര കൊച്ചി ∙ തെരഞ്ഞെടുപ്പ്...

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

മൂന്ന് വർഷമായി പിന്തുടരുന്ന ആരാധിക: റെയ്ജനെതിരെ ലൈംഗികശല്യം; മൃദുല വിജയ് തെളിവുകളുമായി രംഗത്ത്

ടെലിവിഷൻ താരങ്ങളായ റെയ്ജൻ രാജനും മൃദുല വിജയും പങ്കെടുക്കുന്ന പരമ്പരയുടെ ലൊക്കേഷനിൽ...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

Related Articles

Popular Categories

spot_imgspot_img