News4media TOP NEWS
ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ് കോട്ടയത്തെ ഷോപ്പിംഗ് ഇനി വേറെ ലെവൽ..! കോട്ടയത്ത് ലുലു മാൾ തുറന്നു: വമ്പൻ സൗകര്യങ്ങൾ ഗാസയിൽ മരണം വിതച്ച് കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; പിഞ്ചുകുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടു; അഭയാർത്ഥി ക്യാംപ് നാമാവശേഷമായി

നെടുങ്കണ്ടത്ത് നിന്നും ഒരു പഴയ മൊബൈൽ വാങ്ങിയത് വിനയായി; തിഹാർ ജയിലിൽ കിടന്നത് 35 ദിവസം; ഇനി ഷമീമിന് തലയുയർത്തി നടക്കാം

നെടുങ്കണ്ടത്ത് നിന്നും ഒരു പഴയ മൊബൈൽ വാങ്ങിയത് വിനയായി; തിഹാർ ജയിലിൽ കിടന്നത് 35 ദിവസം; ഇനി ഷമീമിന് തലയുയർത്തി നടക്കാം
December 14, 2024

ഇടുക്കി: യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ ജയിലിലായ യുവാവ് നിരപരാധിയെന്ന് പോലീസ്.

കഴിഞ്ഞ വർഷം നവംബറിലാണ് യുവാവിനെ നെടുങ്കണ്ടത്ത് നിന്ന് ഡൽഹി പോലീസ് എത്തി അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന്35 ദിവസം ഷമീമിന് തിഹാർ ജയിലിൽ കഴിയേണ്ടി വന്നു.

നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഷമീം ഇപ്പോഴും ജീവിക്കുന്നത്. 6 വർഷമായി ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വ​ദേശിയാണ് ഷമീം. താൻ നിരപരാധിയാണെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന്റെ ആശ്വാസത്തിലാണ് ഷമീം.

കഴിഞ്ഞ വർഷം നവംബർ 22നാണ് ഷമീമിനെ നെടുങ്കണ്ടത്തു നിന്നും ഡൽഹി പോലീസ് അറസ്റ്റു് ചെയ്യുന്നത്. ഡൽഹി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു കേസ്.

ഷമീമിന്റെ കൈവശം ഉള്ള വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് വിളിയ്ക്കുകയും വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തുവെന്നായിരുന്നു ആദ്യ കണ്ടെത്തൽ. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഈ കേസിൽ ഡൽഹി സ്വദേശി മാനവ് പഹാരിയ എന്നായളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെന്നൈ സ്വദേശിയായ ഷമീം കഴിഞ്ഞ ആറു വർഷമായി നെടുങ്കണ്ടത്താണ് താമസം. കഴിഞ്ഞ വർഷം നെടുങ്കണ്ടത്തു നിന്നും ഇയാൾ ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷമീം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് മൊബൈൽ കമ്പനി പൊലീസിന് കത്തു നൽകിയതാണ് ഇയാൾ ജയിലിലാകാൻ കാരണം.

എന്നാൽ ഇത്തരത്തിൽ സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന നിലപാടിൽ ഷമീം ഉറച്ചു നിന്നതോടെയാണ് മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചത്.

എന്നാൽ പരിശോധനയിൽ ഫോണിൽ നിന്നും ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒപ്പം ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ഷമീമിന് ബന്ധമുണ്ടെന്നുള്ളതിനുള്ള തെളിവുകളും ദൃശ്യങ്ങളും ലഭിച്ചതുമില്ല.

ഇതോടെയാണ് ഷമീമിനെ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഡൽഹി കോടതിയിൽ അപേക്ഷ നൽകുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന് ഒരു വർഷത്തോളമാണ് ഷമീം കുറ്റാരോപിതനായത്.

പക്ഷേ എന്നിട്ടു ഈ സന്ദേശം അയച്ചതാരാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. അടുത്ത ജനുവരി പത്തിന് കേസ് പരിഗണിക്കുമ്പോൾ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വെറുതെ വിടുമെന്നും അതു കഴിഞ്ഞാൽ അന്തസ്സായി തലയുയർത്തി നടക്കാമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീമിപ്പോൾ കഴിയുന്നത്. അഭിഭാഷകരായ ബിജു പി രാമനും ജോൺ തോമസ് അറക്കലുമാണ് ഷമീമിനായി ഡൽഹി കോടതിയിൽ ഹാജരായത്.

Related Articles
News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി...

News4media
  • International
  • News
  • Top News

15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യ...

News4media
  • Kerala
  • Top News

കോട്ടയത്തെ ഷോപ്പിംഗ് ഇനി വേറെ ലെവൽ..! കോട്ടയത്ത് ലുലു മാൾ തുറന്നു: വമ്പൻ സൗകര്യങ്ങൾ

News4media
  • Kerala
  • News

മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നു സാർ…ഹോട്ടൽ ജീവനക്കാർ പറഞ്ഞത് കേട്ട് പാഞ്ഞെത്തിയ പോലീസുകാർ പിട...

News4media
  • Kerala
  • News

ബഫർസോൺ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

News4media
  • Kerala
  • News
  • Top News

പി.വി. അൻവർ കോൺഗ്രസിലേക്ക് ? ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയതായി സൂചന; വി.ഡി...

News4media
  • News4 Special
  • Top News

14.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവി; മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം യുവാവിനെ കയ്യോടെ പൊക്കി

News4media
  • India
  • News
  • News4 Special

തുടിക്കുന്ന ഹൃദയമെത്തിയത് 1,067 കിലോ മീറ്റർ താണ്ടി; നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം പിന്നിട്ടത്...

News4media
  • Kerala
  • News
  • News4 Special
  • Top News

എം.കോം. കഴിഞ്ഞിറങ്ങിയിട്ടും ലഭിക്കുന്നത് കൂലിപ്പണിക്കാരേക്കാൾ കുറഞ്ഞ ശമ്പളം; കോർപ്പറേറ്റ് കമ്പനി ജോല...

© Copyright News4media 2024. Designed and Developed by Horizon Digital