web analytics

കേട്ടറിയണ്ട, കണ്ടറിയാം റോബോട്ടിക്ക് സർജറി; റോബോട്ടിനെ തൊട്ടറിഞ്ഞ് വിദ്യാർത്ഥികൾ

കൊച്ചി:’റോബോട്ടിക്ക് സർജറി’  എന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച്  കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ ഇത് നടക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തവരായിരിക്കും കൂടുതലും. 

റോബോട്ടിക്ക് സർജറി സിസ്റ്റത്തെ നേരിട്ട് കണ്ട് മനസ്സിലാക്കാൻ  വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, ഇൻ്റ്യൂറ്റീവ് എക്സ്പീരിയൻസ് സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ റോബോട്ടിക് സിസ്റ്റമായ ഫുൾ റോബോട്ടിക് എക്സ്ഐ സിസ്റ്റത്തിന്റെ പ്രദർശനം ആരംഭിച്ചു. 

ഡിസംബർ 9ന് ആരംഭിച്ച പരിപാടിയിൽ ആദ്യദിനം വിദ്യാർത്ഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കോർപ്പറേറ്റ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 1000ത്തോളം പേർ പങ്കെടുത്തു. 

ആരോഗ്യമേഖലയിൽ റോബോട്ടിക്‌സിൻ്റെ പങ്കിനെകുറിച്ച് കൂടുതൽ അവബോധം നൽകാനും പങ്കെടുക്കുന്നവർക്ക് ഈ വിപ്ലവകരമായ സാങ്കേതികവിദ്യയെക്കുറിച്ച് സമഗ്രമായ ധാരണ നൽകാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഡാവിഞ്ചി സംവിധാനത്തിൻ്റെ കൃത്യതയും കാര്യക്ഷമതയും ഉയർത്തിക്കാട്ടുന്ന റോബോട്ടിക് സർജറിയെക്കുറിച്ചുള്ള സംവേദനാത്മക ചർച്ചകൾ, പ്രദർശനങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. 

ഈ റോബോട്ടിക്ക് സിസ്റ്റം ഉപയോഗിച്ച് ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 50ഓളം ശസ്ത്രക്രിയകൾ വിജയകരമായി നടത്തി.

രാവിലെ 10 മുതൽ 4 മണി വരെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലാണ് പ്രദർശനം. പതിനൊന്നാം തീയതി സമാപിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img