web analytics

മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയും ആനക്കൊമ്പും എവിടെ നിന്ന് കിട്ടി; ഉത്തരമില്ലാതെ വനംവകുപ്പ്; ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നു…

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയും ആനക്കൊമ്പും എവിടെ നിന്ന് കിട്ടിയെന്ന വിവരാവകാശ ചോദ്യത്തിന് വനം വകുപ്പിന്റെ കൈയിൽ ഉത്തരമില്ല. കുറ​െ വർഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈയിലുള്ള ആനക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ് മറുപടിയിൽ പറയുന്നു.

മുൻ വനംമന്ത്രി കൂടിയായ ഗണേഷിന് എങ്ങനെ ആനയെ കിട്ടിയെന്നു വനംവകുപ്പിന് അറിയില്ലെന്നതാണ് കൗതുകം. അദ്ദേഹത്തിന്റെ കയ്യിലുള്ള രണ്ട് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നൽകിയിട്ടില്ലെന്നു വിവരാവകാശ മറുപടിയിലുണ്ട്.

പിതാവും മുൻ മന്ത്രിയുമായ അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണു കൈമാറി ഗണേഷിനു ലഭിച്ചത്. ബാലകൃഷ്ണപിള്ളയുടെ കയ്യിൽ ആന എങ്ങനെ വന്നുവെന്ന് വിവരം വനംവകുപ്പ് ആസ്ഥാനത്ത് ഇല്ലെന്നതാണ് റിപ്പോർട്ട്. ഗണേഷിന്റെ കൈവശം ഇപ്പോഴുള്ള ആന അദ്ദേഹത്തിന്റേതാണെന്നതിനു മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റ്, ഡേറ്റ ബുക്ക് തുടങ്ങിയ രേഖകൾ മാത്രമാണ് നിലവിലുള്ളത്.

ഇതേതുടർന്ന് കൈവശാവകാശ നിയമപ്രകാരം ആനയെ ഗണേഷിനു മാറ്റി നൽകുന്നതിനുള്ള അപേക്ഷയിൽ വനം വകുപ്പ് തീരു​മാനമെടുക്കൽ അനന്തമായി നീളുകയാണ്. നിയമപരമായ ആധികാരിക രേഖയില്ലാതെ ആനയെ കൈവശം വെക്കാൻ വന്യജീവി സംരക്ഷണ നിയമപ്രകാരം സാധ്യമല്ല.

ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നു എന്നാണ് വിവരാവകാശ രേഖയിൽ വനംവകുപ്പ് പറയുന്നു. എന്നാൽ ഈ ആനക്കൊമ്പുകൾ അദ്ദേഹത്തിനു ലഭിച്ചത് എങ്ങനെയെന്നും ആർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നുമുള്ള രേഖകൾ നിലവിൽ ലഭ്യമല്ല.

ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതിൽ അഞ്ച് ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഇതിനകം ഏറ്റെടുത്തിരുന്നു. ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കിൽ കേസെടുത്തു പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വസ്തു​ത ഇതായിരിക്കെയാണ് വനം വകുപ്പ് ഉരുണ്ട് കളിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

Related Articles

Popular Categories

spot_imgspot_img