web analytics

അഴിക്കുള്ളിലും അഴിഞ്ഞാടി കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലെ പ്രധാനി; ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം ഒട്ടേറെ പേർക്ക് പരിക്ക്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പന്മന പള്ളത്ത് പടീറ്റതിൽ ശ്രീകുമാർ (40) ആണ് സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് കുത്തുകയും ജയിൽ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തത്.

ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ സഹ തടവുകാരായ എം.മനു (36), ജയിൻ സാം (31), അസി. പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ (31), രാമചന്ദ്രൻ (36) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ജയിൽ അധികൃതർ പറയുന്നത് ഇങ്ങനെയാണ്‌ : പിടിച്ചുപറിക്കേസിൽ പുനലൂരിൽ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17-നാണ് കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ കൊണ്ടുവന്നത്. ജയിലിൽ എത്തിയ അന്നുമുതൽ ഇയാൾ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്യുമായിരുന്നു. വ്യാഴാഴ്ച രാത്രി സഹതടവുകാരനായ രാജേഷിനെ അകാരണമായി ശ്രീകുമാർ മർദിച്ചു.

ശല്യം സഹിക്കാതെ ഇയാളെ കഴിഞ്ഞദിവസം എഫ്-സെല്ലിലേക്കു മാറ്റിയിരുന്നു. സെല്ലിനുള്ളിൽ വെച്ച് ഇയാൾ മനു എന്ന തടവുകാരനെ മർദിച്ച ശേഷം കൈയിൽ കരുതിയിരുന്ന കുപ്പിച്ചില്ലുമായി കഴുത്തിലും ദേഹത്തും വരയുകയും ചെയ്തു. തടയാൻ ശ്രമിച്ച അസി. പ്രിസൺ ഓഫീസർമാരെയും മറ്റു തടവുകാരെയും മർദിച്ചു. പോരാത്തതിന്ജയിൽ ഉദ്യോഗസ്ഥരെ ചവിട്ടുകയും യൂണിഫോം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു . ഒടുവിൽ കൂടുതൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്ന് ശ്രീകുമാറിനെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടയാളാണ് ഇയാൾ. മാവേലിക്കരയിൽ പോലീസുകാരെ കുത്തിയ കേസിൽ പ്രതിയാണെന്നും സെൻട്രൽ ജയിലിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ജയിൽ ഡി.ജി.പി.ക്ക് സൂപ്രണ്ട് റിപ്പോർട്ട് നൽകി.കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ കൊച്ചി: മൂവാറ്റുപുഴയിലെ എം സി റോഡ്...

Related Articles

Popular Categories

spot_imgspot_img