കണ്ണൂർ: പാനൂരിൽ അർധരാത്രി നടു റോഡിൽ ഇരട്ട സ്ഫോടനം. കണ്ടോത്തുംചാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം.
പൊട്ടിത്തെറിയെ തുടർന്നു റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും ബോംബിന്റേതെന്നു സംശയിക്കുന്ന പ്ലാസ്റ്റിക്ക് ആവരണങ്ങളും പോലീസ് കണ്ടെടുത്തു.
അതിനിടെ രണ്ട് ദിവസം മുൻപ് സമീപത്തെ കുന്നുമ്മൽ പ്രദേശത്തു നിന്നും ഇതുപോലെ സ്ഫോടന ശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.