News4media TOP NEWS
‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

ഇടുക്കികാർക്ക് സന്തോഷ വാർത്ത; രാജ്യത്ത് പുതിയതായി തുടങ്ങുന്ന 85 കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒരെണ്ണം ഇടുക്കിയിൽ

ഇടുക്കികാർക്ക് സന്തോഷ വാർത്ത; രാജ്യത്ത് പുതിയതായി തുടങ്ങുന്ന 85 കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒരെണ്ണം ഇടുക്കിയിൽ
December 7, 2024

ന്യൂഡൽഹി: രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് പുറമേ നിലവിലുള്ളവയുടെ പശ്ചാത്തല വികസനത്തിനായി 5872 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 28 പുതിയ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാനും യോ​ഗം അനുമതി നൽകിയിട്ടുണ്ട്.

അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾക്കാണ് പുതിയ സ്കൂളുകൾ ആരംഭിക്കുന്നതിന്റെ പ്രയോചനം ലഭിക്കുക. ഏകദേശം 5,388 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. കേരളത്തിലും ഒരു പുതിയ കേന്ദ്രീയ വിദ്യാലയം വരും. കേരളത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് പുതിയതായി കെവി സ്കുൾ സ്ഥാപിക്കുന്നത്.

കേന്ദ്ര സർക്കാർ/പ്രതിരോധ ജീവനക്കാരുടെ മക്കൾക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകുന്നത്.

നൂതനവും ഗുണനിലവാരമുള്ളതുമായ അദ്ധ്യാപനവും കാലികമായ അടിസ്ഥാന സൗകര്യങ്ങളും കാരണം കേന്ദ്രീയ വിദ്യാലയങ്ങൾ ഏറ്റവും കൂടുതൽ ഡിമാന്റുള്ള സ്‌കൂളുകളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തുന്നു. എല്ലാ വർഷവും കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Related Articles
News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News

അടുക്കള സിങ്കില്‍ കൈവിരല്‍ കുടുങ്ങിയ നാലുവയസുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

News4media
  • Kerala
  • News

ഡിസംബർ 3, 7, 9 തീയതികളിൽ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായി; ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയിൽ നിന്നു...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]