News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ഇടുക്കിയിൽ ഏഴിലം പാല പൂത്തു… പകല്‍ സമയങ്ങളില്‍ ഈ മരത്തിന്റെ ചുവട്ടില്‍ സുന്ദരികളായ സ്ത്രീകളും രാത്രി അരോഗ്യദൃഢഗാത്രരായ പുരുഷന്‍മാരും ഇരിക്കാന്‍ പാടില്ലെന്ന്പറയുന്നതിന് കാരണം ഇതാണ്

ഇടുക്കിയിൽ ഏഴിലം പാല പൂത്തു… പകല്‍ സമയങ്ങളില്‍ ഈ മരത്തിന്റെ ചുവട്ടില്‍ സുന്ദരികളായ സ്ത്രീകളും രാത്രി അരോഗ്യദൃഢഗാത്രരായ പുരുഷന്‍മാരും ഇരിക്കാന്‍ പാടില്ലെന്ന്പറയുന്നതിന് കാരണം ഇതാണ്
December 6, 2024

പീ​രു​മേ​ട്: ദേശീയപാതയിൽ മു​ണ്ട​ക്ക​യം മു​ത​ൽ കൊ​ടി​കു​ത്തി വ​രെയുള്ള റോഡിലൂടെയുള്ള രാത്രിയാത്രയ്ക്ക് പാ​ല​പ്പൂ​വി​ന്‍റെ വ​ശ്യ സു​ഗ​ന്ധമാണ്.

12ൽ​പ്പ​രം കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​ണ് ഇവിടെ പു​ഷ്പി​ച്ചു​നി​ൽ​ക്കു​ന്ന​ത്. സ​ന്ധ്യ​ക്ക് ശേ​ഷം വി​രി​യു​ന്ന പാലപൂ​ക്ക​ളു​ടെ സൗ​ര​ഭ്യം റോ​ഡി​ൽ സ​ദാ ത​ങ്ങി​നി​ൽ​ക്കു​ന്നു.

വൃശ്ചികത്തിന് തൊട്ട് മുന്‍പ് കായ്കള്‍ വിടരാന്‍ തുടങ്ങും. അപ്പോള്‍ മുതൽ വശ്യഗന്ധമായിരിക്കും.

പിന്നീട് വൃശ്ചികത്തിന്റെ പുലര്‍ക്കാല മഞ്ഞ് പെയ്തു ഇറങ്ങുമ്പോള്‍ പകല്‍ മുഴുവന്‍ ഗന്ധം അടക്കിപ്പിടിച്ച് രാത്രികാലങ്ങളില്‍ സുഗന്ധം പരത്തും.

പ​തി​റ്റാ​ണ്ടു​ക​ൾ പ്രാ​യ​മു​ള്ള കൂ​റ്റ​ൻ മ​ര​ങ്ങൾ ഇ​ല​മൂ​ടി പൂ ​വി​രി​ഞ്ഞ്​ വെ​ള്ള​വി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഇവിടെ. ജി​ല്ല അ​തി​ർ​ത്തി​യാ​യ മു​ണ്ട​ക്ക​യം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലും പാ​ല പൂ​ത്തു​നി​ൽ​ക്കു​ന്നു​ണ്ട്.

പൂര്‍വ്വികര്‍ നട്ടുവളര്‍ത്തിയ ഏഴിലം പാലമരങ്ങള്‍ കുലകുലയായ് പൂക്കുടന്നകള്‍ വിടര്‍ത്തി, നഗരത്തിന്റെ രാത്രികാലം പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിഗന്ധത്താല്‍ സമ്പന്നമാക്കിയിരിക്കുകയാണ്.

പകല്‍ സമയങ്ങളില്‍ ഈ മരത്തിന്റെ ചുവട്ടില്‍ സുന്ദരികളായ സ്ത്രീകളും രാത്രി അരോഗ്യദൃഢഗാത്രരായ പുരുഷന്‍മാരും ഇരിക്കാന്‍ പാടില്ല എന്നാണ് പഴമക്കാര്‍ പറയാറുള്ളത്.

അതിനു കാരണമായി അവര്‍ പറയുന്നത്, പകല്‍ ഗന്ധര്‍വ്വന്‍മാരും രാത്രി യക്ഷികളും പാലമരത്തില്‍ കാത്തിരിക്കുമെന്നതാണ്.

എന്നാല്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് നേരെ മറിച്ചാണ്. പകല്‍ സമയത്ത് ഈ മരത്തിന്റെ അടിയിലെ പ്രത്യേകതരം നേര്‍ത്ത ഗന്ധം സ്ത്രീകളിലെ ഹോര്‍മ്മോണുകളില്‍ വ്യതിയാനം സൃഷ്ടിക്കും എന്നും വിഷജന്തുകള്‍ രാത്രി കാലങ്ങളില്‍ ഈ വൃക്ഷ ചുവട്ടില്‍ എത്തും എന്നുമാണ് .

രാ​ത്രി​യി​ൽ പാ​ല​മ​ര​ചു​വ​ട്ടി​ൽ കി​ട​ന്നാ​ൽ രാ​വി​ലെ എ​ല്ലും മു​ടി​യും മാ​ത്ര​മേ കാ​ണൂ​വെ​ന്നും വി​ശ്വ​സി​ക്കു​ന്നവർ ഇപ്പോഴും ഉണ്ട്. യക്ഷികളെ ആ​ണി​യി​ൽ ആ​വാ​ഹി​ച്ച് പാ​ല​മ​ര​ത്തി​ൽ ത​റ​ക്കു​ന്ന മാ​ന്ത്രി​ക​ൻ​മാ​രു​ടെ ക​ഥ​ക​ളും പ​ഴ​യ​കാ​ല ​എ​ഴു​ത്തു​ക​ളി​ലു​ണ്ട്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഏ​ഴി​ലം പാ​ല​യു​ടെ ജ​ന്മ​ദേ​ശം. അ​സ് റ്റോ​ണി​യ സ്കോ​ളാ​രി​സ് എ​ന്നാ​ണ് ശാ​സ്ത്രീ​യ നാ​മം. ചെ​റി​യ ശാ​ഖ​യി​ൽ ഏ​ഴ് ഇ​ല​ക​ൾ ഉ​ള്ള​തി​നാ​ൽ ഏ​ഴി​ലം​പാ​ല എ​ന്ന് വി​ളി​ക്കു​ന്നു.

ഇ​ല​ക​ൾ പൂ​ർ​ണ​മാ​യും മൂ​ടി കു​ല​ക​ളാ​യി പു​ഷ്പി​ക്കു​ന്നു. യ​ക്ഷി പാ​ല, ദൈ​വ പാ​ല, കു​ട പാ​ല, കു​രു​ട്ടു​പാ​ല എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു. ആ​യു​ർ​വേ​ദ​ത്തി​ൽ വാ​ത പി​ത്ത​രോ​ഗ​ങ്ങ​ൾ, അ​ൾ​സ​ർ, ദ​ഹ​ന​ക്കു​റ​വ്, മ​ലേ​റി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ല, തൊ​ലി, ക​റ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്നു. തൊ​ലി മു​റി​ക്കു​മ്പോ​ൾ പാ​ൽ നി​റ​ത്തി​ൽ ക​റ​യും ല​ഭി​ക്കും. കൂ​റ്റ​ൻ മ​ര​മാ​ണ​ങ്കി​ലും പാ​ഴ്ത​ടി​യാ​യ​തി​നാ​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ടി ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

ഏ​ഴി​ലം പാ​ല​യെ​ക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ ആ​ദ്യം ഓ​ർ​മി​ക്കു​ന്ന ഗാ​നം 1973ൽ ‘​കാ​ട്’ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി വ​യ​ലാ​ർ രാ​മ​വ​ർ​മ ര​ചി​ച്ച ‘ഏ​ഴി​ലം പാ​ല പൂ​ത്തു പൂ​മ​ര​ങ്ങ​ൾ കു​ട​പി​ടി​ച്ചു’ എ​ന്ന ഗാ​ന​മാ​ണ്. 50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന ഗാ​നം ഇ​ന്നും മ​ല​യാ​ളി​ക​ൾ പാ​ടി ന​ട​ക്കു​ന്നു. പ​ത്മ​രാ​ജ​ന്‍റെ കൃ​തി​യാ​യ പ്ര​തി​മ​യും രാ​ജ​കു​മാ​രി​യും 1990 ൽ ​അ​ദ്ദേ​ഹം ‘ഞാ​ൻ ഗ​ന്ധ​ർ​വ​ൻ’ എ​ന്ന പേ​രി​ൽ സി​നി​മ​യാ​യി ചി​ത്രീ​ക​രി​ച്ച​പ്പോ​ഴും ഏ​ഴി​ലം​പാ​ല​ക്കും മു​ഖ്യ​സ്ഥാ​നം ല​ഭി​ച്ചു.

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News

അടിമുടി ദുരൂഹത; ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ 2 യുവാക്കൾ

News4media
  • Kerala
  • News

കൈക്കരുത്തിൻ്റെ ബലത്തിൽ അമ്മയും മക്കളും; പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണ നേട്ടം സ്വന്തമാക്കി ഇടുക്കിയി...

News4media
  • Kerala
  • News

എല്ലാവരും ഉറക്കമായോ….. നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ…. ഇന്ന​ലെ രാത്രി 11...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]