സന്ദീപ് വാര്യരുടെ കോൺഗ്രസിലെ പദവി സംബന്ധിച്ച തീരുമാനങ്ങൾ കെ പി സി സി പുനസംഘടനയ്ക്ക് മുമ്പ് ഉണ്ടാകും. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് ധാരണയായതായി സൂചന ലഭിച്ചിട്ടുണ്ട്. തീരുമാനത്തിൽ വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. Sandeep Warrier the new KPCC General Secretary?
ദില്ലിയിൽ എത്തിയ സന്ദീപ് വാര്യർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുന്ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ ഏത് പദവിയും സ്വീകരിക്കുമെന്ന് എഐസിസി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സന്ദീപ് വാര്യർ പറഞ്ഞു.
താൻ സംസ്ഥാന നേതൃത്വത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടയാളല്ലെന്നും, തെരഞ്ഞെടുപ്പ് വിജയത്തെ നേതൃത്തിന്റെ അംഗീകാരമായി കാണുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഏകാധിപത്യ അന്തരീക്ഷത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് എത്തുന്നതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.