കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് ട്രെയിന്‍ വഴിയില്‍ കുടുങ്ങി. കാസര്‍കോട്-തിരുവനന്തപുരം ട്രെയിൻ ആണ് ഒരു മണിക്കൂറിലധികമായി ഷൊര്‍ണൂരിന് സമീപം നിർത്തിയിട്ടിരിക്കുന്നത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സാങ്കേതിക തകരാർ സംഭവിച്ചത്.(technical failure; Vandebharat train got stuck on the way)
ട്രെയിനിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. അതേസമയം സാങ്കേതിക പ്രശ്നം എന്താണെന്ന് വ്യക്തമല്ല. വന്ദേഭാരത് വഴിയിൽ കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും വൈകുകയാണ്.