കണ്ണൂരിൽ ഒരു കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവിൽ നിന്നുള്ള ഇമ്മാനുവൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു ഈ അപകടം. നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു. കാറിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. A young man met a tragic end when his car fell into a pond in Kannur.
തൃശൂരിൽ പഠിക്കുന്ന ഇമ്മാനുവൽ, പരീക്ഷ കഴിഞ്ഞ് അങ്ങാടിക്കടവിലേക്ക് തിരിച്ച് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരിട്ടി മേഖലയിൽ രാവിലെ മഴ പെയ്യുന്നതിനാൽ, റോഡിലൂടെ പോകുമ്പോൾ മരക്കൊമ്പ് വീഴുന്നത് കണ്ടതിനെ തുടർന്ന് കാർ വെട്ടിച്ചതോടെ, സമീപത്തെ തെങ്ങിൽ കാർ ഇടിച്ചുകയറി. ഇതിന് ശേഷം, കാർ സമീപത്തുള്ള ചെറിയ കുളത്തിൽ മറിഞ്ഞു വീഴുകയായിരുന്നു.