കൊച്ചി: ‘നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആരുണ്ട്..!’ചോദിക്കുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. എരൂർ ജികെഎം യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയ പി റിനിൽ മനോഹരമായി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി പി ശിവൻ കുട്ടി ഇത്തരമൊരു പോസ്റ്റ് ഇട്ടത്.
സുഹൃത്തുക്കൾക്കൊപ്പം അനയ നൃത്തം ചെയ്യുന്ന വിഡിയോ ആണ് മത്രി പങ്കുവെച്ചത്. അനയാസമായി ചുവടു വയ്ക്കുന്ന അനയയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മന്ത്രിയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസം ഫ്രീ പിരീയഡ് സമയത്ത് കുട്ടികളെ ക്ലാസ് റൂമിൽ നിന്ന് പുറത്തിറക്കിയ ശഷം കുട്ടികൾക്കായി പാട്ടുംവെച്ചു കൊടുത്തിരുന്നു. ഈ സമയത്താണ് വിദ്യാർഥികൾ എല്ലാവരും നൃത്തം ചെയതത്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fvideos%2F601219362435047%2F%3Fref%3Dembed_video&show_text=0&width=213
ഇതിനിടെ അനയ മികച്ച രീതിയിൽ നൃത്തം ചെയ്യുന്നത് കണ്ട സ്‌കൂൾ ഹെഡ്മിസ്ട്രസ് എ കെ ശ്രീലതയാണ് ഫോണിൽ വിഡിയോ പകർത്തിയത്. ബിആർസി ട്രെയ്‌നർ ടി വി ദീപയാണ് വിഡിയോ മന്ത്രിയുടെ അടുത്ത് എത്തിച്ചത്. കണ്ണൂർ സ്വദേശയായ പി റിനിലിന്റെയും രാജിയുടെയും ഇളയമകളാണ് അനയ.