News4media TOP NEWS
നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

ഇന്ത്യയിൽ ആദ്യം; തണുത്ത വെള്ളത്തിനൊപ്പം ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്റർ; ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി ചിൽട്ടൺ

ഇന്ത്യയിൽ ആദ്യം; തണുത്ത വെള്ളത്തിനൊപ്പം  ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്റർ; ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി ചിൽട്ടൺ
December 1, 2024

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ
ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമ്മാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി.


വ്യവസായിക ആവിശ്യത്തിനായി രൂപകൽപ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലർ.


കമ്പനിയുടെ 40-ാം വാർഷികത്തിൻ്റെ ഭാഗമായാണ് അത്യാധുനിക ഉത്പന്നം പുറത്തിറക്കിയത്. കാക്കനാട് റെക്ക ക്ലബിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിർവ്വഹിച്ചു.

ആഗോളതലത്തിൽ ആദ്യമായാണ് ദ്വിതീയ പ്രവർത്തന ക്ഷമതയുള്ള റഫ്രിജറേറ്റർ വിപണിയിലിറക്കുന്നത്. ആയിരം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് ഉപയോഗിച്ചാൽ
1000 ലിറ്റർ തണുത്ത വെള്ളത്തിനൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ 700 ലിറ്റർ ചൂടുവെള്ളം അധികമായി ലഭിക്കും. ഇതിലൂടെ 68% ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് സവിശേഷത.

ചിൽട്ടൻ്റെ നൂതന ഉൽപ്പന്നം കേരളത്തിന്റെ വ്യവസായ ആവശ്യങ്ങൾക്കും ഊർജക്ഷമതയ്ക്കും മികച്ച പിന്തുണ നൽകുന്നതാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സൗഹൃദ വ്യവസായ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാരിന്റെ കാഴ്ച്ചപ്പാടുമായി ഒത്തുചേരുന്നതാണ് കമ്പനിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

പുതിയ ഹീറ്റ് പമ്പ് ചില്ലർ വ്യവസായങ്ങൾക്ക് ഊർജ ഉപഭോഗവും കാർബൺ ഫുട്പ്രിന്റും കുറയ്ക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്
നിർമ്മിച്ചിരിക്കുന്നതെന്ന് ചിൽട്ടൺ റഫ്രിജറേഷൻ എം.ഡിയും സ്ഥാപകനുമായ പി.ജി. ചിൽ പ്രകാശ് പറഞ്ഞു.


സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകുന്നതാണ് ചിൽട്ടൻ്റെ പ്രവർത്തനം. റഫ്രിജറേറ്റർ വ്യവസായ രംഗത്തെ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണുകയാണ് കമ്പനി ദൗത്യം.
40 വർഷം പൂർത്തിയാക്കിയ കമ്പനി കേരളത്തിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുമെന്നും ഇതിലൂടെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എം.ഡി പറഞ്ഞു.

ഇന്ത്യയിലെ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ മേഖലയിൽ 30 ശതമാനമാണ് കമ്പനിയുടെ വിപണി പങ്കാളിത്തം. ഇത് ഉയർത്തി അമ്പത് ശതമാനം വിപണി പങ്കാളിത്തം ഉറപ്പാക്കുകയാണ് ഭാവി പദ്ധതി.
കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അഹമ്മദാബാദിൽ നിർമ്മാണ യൂണിറ്റുകളും വിവിധയിടങ്ങളിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

പലതവണ റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായി; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടത...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]