പാറുക്കുട്ടിയും മായയും ഡാർലി സ്റ്റീഫനും എവിടെ?കോതമംഗലത്ത് വളർത്തു പശുക്കളെ തിരഞ്ഞു പോയി വനത്തിൽ അകപ്പെട്ടവരെ ഇനിയും കണ്ടെത്താനായില്ല

കോതമം​ഗലം: വനത്തിൽ വളർത്തു പശുക്കളെ തിരഞ്ഞു പോയ മൂന്ന് സ്ത്രീകളെ ഇനിയും കണ്ടെത്താനായില്ല. എറണാകുളം ജില്ലയിലെ കോതമം​ഗലം കുട്ടമ്പഴയിൽ അട്ടിക്കളത്തെ വനത്തിലാണ് ഇവർ കുടുങ്ങിയത്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ വനത്തിൽ കാണാതായത്.

മൂവർക്കുമായുള്ള തെരച്ചിൽ രാത്രി വൈകിയും തുടർന്നെങ്കിലും കണ്ടെത്താനായില്ല. തെർമൽ ക്യാമറ ഉപയോ​ഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് പറഞ്ഞു.

പൊലീസും അ​ഗ്നിരക്ഷാ സേനയും വനം വകുപ്പും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിലിനിറങ്ങിയ നാല് സംഘങ്ങളിൽ രണ്ട് സം​ഘം മടങ്ങിയെത്തിയിരുന്നു. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിച്ചതോടെ ഇവർ തിരിച്ചെത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്കാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് മൂന്ന് പേരും വനത്തിലേക്ക് പോയത്. വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. കാണാതായ മായയുമായി ഇന്നലെ നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു.

ബാറ്ററി തീരുമെന്നും മൊബൈൽ ഫോൺ ഉടൻ ഓഫ് ആകുമെന്നും മായ പറഞ്ഞിരുന്നെന്ന് ഭർത്താവ് പറഞ്ഞു. കാണാതായ പാറുകുട്ടിക്ക് വനമേഖലയെ കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്തം​ഗം പറഞ്ഞു.

ഒരു പാറയും ചെക്ക് ഡാമും കണ്ടെന്ന് മാത്രമാണ് മായ പറഞ്ഞ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന പുരോ​ഗമിക്കുന്നത്. നിലവിൽ ഇവരുടെ ഫോൺ‌ സ്വിച്ച് ഓഫാണ്.

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി അറസ്റ്റില്‍: പിടികൂടിയത്: അറസ്റ്റിലായത് കൊച്ചിയിൽ നിന്നും

മലയാള സിനിമാ സംവിധായകര്‍ കൊച്ചിയില്‍ കഞ്ചാവുമായി അറസ്റ്റിൽ. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ്...

5 സ്ഥലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് നില:

5 സ്ഥലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് നില ഗുജറാത്ത്, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്...

ഷൗക്കത്ത് കുതിക്കുന്നു

ഷൗക്കത്ത് കുതിക്കുന്നു മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്. 8493 വോട്ടിന്റെ...

കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു…

കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു മാമ്പഴം കയറ്റുമതിയിലുണ്ടായ പ്രതിസന്ധി തമിഴ്‌നാടിനെ കാര്യമായി...

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലൊരുക്കി താലൂക്ക് ആശുപത്രി…!

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി...

വിജയ് ദേവരകൊണ്ടക്കെതിരെ കേസ്

വിജയ് ദേവരകൊണ്ടക്കെതിരെ കേസ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസെടുത്ത് പോലീസ്. ആദിവാസികള്‍ക്ക്...

Related Articles

Popular Categories

spot_imgspot_img