web analytics

പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ…സീരിയലിനെ എൻഡോസൾഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്… ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പ്രേം കുമാറിനെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി

സീരിയലുകൾ എൻഡോസൾഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നായിരുന്നു ഇക്കാര്യത്തിൽ ധർമ്മജന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ധർമജന്റെ വിമർശനം.

‘ഇതിനികം ഞാൻ മൂന്ന് ടെലിവിഷൻ സീരിയലുകൾ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എൻഡോസൾഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്. ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ’- ധർമ്മജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് ധർമജന്റെ കുറിപ്പിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണ് എന്നായിരുന്നു പ്രേം കുമാറിന്റെ കഴിഞ്ഞ ദിവസം പരാമർശം. സീരിയലുകൾ എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നില്ല. എന്നാൽ, ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മോശമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രേം കുമാറിന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മജനും പ്രതികരണവുമായി രംഗത്ത്‌ വന്നത്‌.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img