web analytics

പെരിന്തൽമണ്ണ സ്വർണക്കവർച്ച; എട്ട് പേർ കൂടി പിടിയൽ; മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തു!

മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ എട്ട് പേർ കൂടി പിടിയൽ. പ്രതികൾ മോഷ്ടിച്ച മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തതായാണ് വിവരം.

റിമാൻഡിൽ ആയ രണ്ട് പേരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്തിരുന്നു.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ പത്തായക്കുന്ന് പാട്ടിയം ശ്രീരാജിൽ നിജിൽ രാജ്, പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്.

പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന സഹോദരങ്ങളെയാണ് അക്രമി സംഘം കാറിൽ പിന്തുടർന്ന് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ ശേഷം സ്വർണം കവർന്നത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്തുള്ള ഇവരുടെ വീടിന് മുന്നിലെ ഗേറ്റിന് സമീപത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

അക്രമിസംഘം സഹോദരങ്ങളെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് കണ്ടെത്തിയിരുന്നു. സഹോദരങ്ങൾ കടയിൽ നിന്ന് ഇറങ്ങിയത് മുതൽ അക്രമികൾ ഇവരെ പിന്തുടർന്നിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ്പി ടികെ ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്):...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

Other news

ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത് ശാസ്ത്രലോകം ആശങ്കയിൽ

ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത് ശാസ്ത്രലോകം ആശങ്കയിൽ ചെര്‍ണോബില്‍:...

നീതിന്യായ പ്രക്രിയയുടെ ദുരുപയോഗം; അയോധ്യ വിധിയെ ചോദ്യം ചെയ്ത ഹർജി കോടതി തള്ളി; ഹർജിക്കാരന് ആറ് ലക്ഷം പിഴ

നീതിന്യായ പ്രക്രിയയുടെ ദുരുപയോഗം; അയോധ്യ വിധിയെ ചോദ്യം ചെയ്ത ഹർജി കോടതി...

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്):...

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക ദിവസം

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക...

കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം

കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം തിരുവനന്തപുരം: ബംഗാൾ...

Related Articles

Popular Categories

spot_imgspot_img