കണ്ണൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. 6 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ണൂർ ചെറുതാഴം അമ്പല റോഡ് കവലയിൽ വെച്ചാണ് അപകടമുണ്ടായത്.(Sabarimala pilgrims bus overturned in kannur; 6 people injured)
കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് ബസ് മറിയുകയായിരുന്നു.
ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു അയ്യപ്പ ഭക്തർ.