web analytics

റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍

മംഗളൂരു: സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉള്ളാളിലെ വാസ്കോ റിസോർട്ട്‌ ഉടമയെയും മാനേജറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉടമ മനോഹർ, മാനേജർ ഭരത് എന്നിവർക്കെതിരെ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. (Three young women drowned in the resort’s swimming pool; Two people were arrested)

ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. മൈസൂരു സ്വദേശിനികളായ നിഷിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മുങ്ങി മരിച്ചത്. വാരന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.

നീന്തൽ കുളത്തിന് സമീപം ഒരുക്കി വെക്കേണ്ട ജീവൻ രക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഈ റിസോർട്ടിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ രക്ഷാ സഹായം അഭ്യർത്ഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷക്കെത്തിയില്ല. റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ‌എഫ് ഐ ആറിൽ പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. നീന്തൽ അറിയാതെ നീന്തൽ കുളത്തിൽ ഇറങ്ങിയ ഇവർ അധികം വൈകാതെ വെള്ളത്തിൽ മുങ്ങി പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

ഗ്യാസ് ചേമ്പറായി രാജ്യ തലസ്ഥാനം: വായു ഗുണനിലവാരം ‘അതീവ ഗുരുതരം’: ഗ്രാപ് 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സർക്കാർ

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img