ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
വിമതരുടെ ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണസമിതി സമ്പൂർണ വിജയമാണ് നേടിയത്. 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു.
നാല് പേർ സി.പി.എമ്മുകാരും ഏഴുപേർ കോൺഗ്രസ് വിമതരുമാണ്. കോൺഗ്രസ് വിട്ട് വിമത സംഖ്യത്തിന് നേതൃത്വം നൽകിയ ജി.സി. പ്രശാന്ത്കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റും പ്രശാന്താണ്. വർഷങ്ങളായി കോൺഗ്രസിനായിരുന്നു ഭരണം. ജില്ലയിൽ അഞ്ച് ബ്രാഞ്ചുകളുള്ള, സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്ന ബാങ്കാണ്.
എന്നാൽ, കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ഡി.സി.സി അംഗം കൂടിയായ പ്രശാന്തിനെ കൂട്ടുപിടിച്ച് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയുണ്ടാക്കിയാണ് സി.പി.എം രംഗത്തിറങ്ങിയത്.
തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടുണ്ടെന്നും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി.
പോലീസിനും റിട്ടേണിംഗ് ഓഫീസർക്കുമെതിരെയുള്ള ആക്ഷേപമാണ് ഹര്‍ജിയില്‍ ഉള്ളത്. സിപിഎം അതിക്രമം നടത്തുമ്പോള്‍ പോലീസ് കൈയും കെട്ടി നോക്കി നിന്നു. വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ നിശബ്ദനായി ഇരുന്നു. ഹര്‍ജിയില്‍ പറയുന്നു.
സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് വിജയിച്ചത്. ആറു പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ആണ് കോണ്‍ഗ്രസ് വിമത പിന്തുണയോടെ സിപിഎം പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് ദിനത്തിൽ വലിയ സംഘർഷമാണ് ചേവായൂരിൽ നടന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ യുഡിഎഫ് കോഴിക്കോട് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിലും സംഘര്‍ഷമുണ്ടായി