കോപൻഹേഗൻ: യാത്രയ്ക്കിടെ വിമാനം ആകാശചുഴിയിൽപ്പെട്ടു. മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.(During the journey, the plane went into a spin)
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്‌ഹോമില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വൈകുന്നേരം 5:45 ന് മിയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ആകാശചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം കോപ്പന്‍ ഹേഗനിലേയ്ക്കാണ് തിരിച്ചുവിട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാൽ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.
അവസാന ലാപ്പിലെ സർജിക്കൽ സ്ട്രൈക്കിൽ ഞെട്ടി ഇടതും ബിജെപിയും; രണ്ടു ദിവസം മുമ്പെ, എല്ലാം തീരുമാനിച്ചുറപ്പിച്ചു; രഥോൽസവം കഴിയാൻ കാത്തുനിന്നു; സന്ദീപ് കോൺഗ്രസ് വാരിയെറായി; സന്ദീപ് വാര്യർ നീണാൾ വാഴട്ടെ എന്ന് കെ സുരേന്ദ്രൻ