കൊച്ചി: റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് കുറഞ്ഞത്. ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. 6935 ഇന്ന് രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില.
ഒക്ടോബറിൽ 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്.
ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന് വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇന്നലെ വരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലായിരുന്നു വിലയെന്നതും ശ്രദ്ധേയമാണ്.
നവംബറിലെ സ്വർണവില
നവംബർ 01: 59,080
നവംബർ 02: 58,960
നവംബർ 03: 58,960
നവംബർ 04: 58,960
നവംബർ 05: 58,840
നവംബർ 06: 58,920
നവംബർ 07: 57,600
നവംബർ 08: 58,280
നവംബർ 09: 58,200
നവംബർ 10: 58,200
നവംബർ 11: 57,760
നവംബർ 12: 56,680
നവംബർ 12: 56,360