web analytics

ലക്ഷണമൊത്ത ഗുണ്ടാ ആക്രമണത്തിൻ്റെ ശൈലി…ഇന്ത്യൻ പെന്തക്കോസ് സഭയിലെ മുതിർന്ന പാസ്റ്റർ കെ പി കുര്യനും മകനുമെതിരെ കേസ് എടുത്ത് തിരുവല്ല പോലീസ്

പാസ്റ്ററും മകനും ചേർന്ന് യാത്രക്കാരെ മർദിച്ച കേസിൽ തിരുവല്ല പോലീസ് കേസെടുത്തു. കോട്ടയം – വേളൂർ സ്വദേശികളായ പ്രനീഷ്, ഷമീർ എന്നിവർ സഞ്ചരിച്ച കാർ ഇടവഴിയിലൂടെ പോകുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കുര്യൻ്റെ കാറിന് കടന്നു പോകാൻ കഴിയും വിധം സൈഡ് ഒതുക്കിക്കൊടുത്തില്ലെ എന്ന് പറഞ്ഞാണ് പ്രനീഷിനേയും ഷമീറിനേയും ആയുധം ഉപയോഗിച്ച് ആക്രമിച്ചത് എന്നാണ് തിരുവല്ല പോലീസിൻ്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യൻ പെന്തക്കോസ് സഭയിലെ (ഐപിസി) മുതിർന്ന പാസ്റ്ററായ കെ പി കുര്യൻ മകൻ ബ്രൈറ്റ് കുര്യൻ എന്നിവർക്ക് എതിരെയാണ് കേസ്. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഞക്കുവള്ളി റോഡിൽ വെച്ചാണ് അക്രമണം ഉണ്ടായത്. ഈ മാസം നാലിന് വൈകുന്നേരം ആറുമണിക്ക് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്പിച്ചതിന് ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രനീഷിനെ ആക്രമിക്കുന്നത് കണ്ട് പുറത്തിറങ്ങിയ ഷമീറിനെ ചവിട്ടുകയും വണ്ടിയുടെ വീൽ സ്പാനർ കൊണ്ട് കാലിലും മുഖത്തും അടിച്ച് സാരമായി പരിക്കേല്പിച്ചു എന്നാണ് മൊഴി. ആക്രമണത്തിൽ കാൽമുട്ടിന് പൊട്ടലുണ്ടായി എന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയെല്ലാം ലക്ഷണമൊത്ത ഗുണ്ടാ ആക്രമണത്തിൻ്റെ ശൈലിയിലായിരുന്നു പാസ്റ്ററുടെയും പുത്രൻ്റെയും കൈയ്യേറ്റമെന്ന് എഫ്ഐആറിൽ വ്യക്തം. 2014ൽ തിരുവല്ല ആമല്ലൂരിലെ ഐപിസി പള്ളിയിൽ നിന്ന് ഇയാളെ സ്ഥലംമാറ്റിയ സംഭവത്തിൽ അതേ പളളിയിലെ അംഗമായ ഏബ്രഹാം ജോസഫിനെ (സുധി) കാറിടിച്ച് പരിക്കേല്പിച്ച കേസിലും പാസ്റ്റർ കുര്യൻ പ്രതിയായിരുന്നു. അന്നുണ്ടായ സംഘർഷത്തെ തുടർന്ന് പള്ളിയും താമസസ്ഥലവും പൂട്ടിയിടുകയുണ്ടായി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

Related Articles

Popular Categories

spot_imgspot_img