web analytics

ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം; ഒന്നാം സ്ഥാനം നേടി ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ് കോട്ടയം സ്പോൺസർ ചെയ്ത പ്രതിഭ പ്രളയക്കാട് ടീം

തൊടുപുഴ: തൊടുപുഴയെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിയ ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ് കോട്ടയം സ്പോൺസർ ചെയ്ത പ്രതിഭ പ്രളയക്കാട് ടീം. വെങ്ങല്ലൂരിനടുത്തുള്ള സോക്കർ സ്കൂൾ മൈതാനത്ത് നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിലാണ് പ്രതിഭ പ്രളയക്കാട് കപ്പടിച്ചത്. യുവധാര പൗണ്ട് തൃശൂർ ടീമിനെയാണ് പ്രതിഭ പ്രളയക്കാട് തോൽപ്പിച്ചത്.

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വടംവലി ടീമുകളിലൊന്നായ പ്രതിഭ പ്രളയക്കാട് ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പിന്റെ സ്പോൺസർഷിപ്പിലാണ് മത്സരത്തിനിറങ്ങിയത്. ട്രോഫിക്ക് പുറമെ 25000 രൂപയും മുട്ടനാടുമായിരുന്നു ഒന്നാം സ്ഥാനം നേടിയ പ്രതിഭ പ്രളയക്കാട് ടീമിന് സമ്മാനമായി നൽകിയത്.

ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ് കോട്ടയം സ്പോൺസർ ചെയ്ത് പ്രതിഭ പ്രളയക്കാട് ടീം കപ്പുമായി. ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ സമീപം

സമ്മാനദാനം ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്,ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഹൊറൈസൺ ​ഗ്രൂപ്പ് സിഒഒ സാബു ജോൺ, ഹൊറൈസൺ മോട്ടോഴ്സ് ​ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർവഹിച്ചു.

സുരക്ഷിതമായി വാഹനം ഓടിക്കു, ജീവൻ രക്ഷിക്കു എന്ന സന്ദേശവുമായി ഓൾ കേരള വടം വലി അസോസിയേഷനുമായി ചേർന്നാണ് വടംവലി മത്സരം നടത്തിയത്. പുരുഷവിഭാഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 39 ടീമുകളും വനിത വിഭാഗത്തിൽ 8 ടീമുകളും മാറ്റുരച്ചു.

മത്സരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു.ക്രൈംബ്രാഞ്ച് എറണാകുളം എസ് പി : വി ഐ കുരിയാക്കോസ് ഐ.പി.എസ് വി ശിഷ്ടാതിഥിയായി എത്തി മത്സരത്തിന് ആശംസ നേർന്നു.

ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട് അധ്യക്ഷനായി. ഇടുക്കി ജില്ല പ്രസ്ക്ലബ് പ്രസിഡൻ്റ് വിനോദ് കണ്ണോളി ആമുഖപ്രസംഗം നടത്തി.

മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ വി സുനിൽ, ഹൊറൈസൺ മോട്ടോഴ്സ് ​ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ, മർച്ചന്റ് അസോസിയേഷൻ തൊടുപുഴ പ്രസിഡൻ്റ് രാജു തരണിയിൽ, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് തൊടുപുഴ പ്രസിഡൻ്റ് പ്രശാന്ത് കുട്ടപ്പാസ്, സോക്കർ സ്കൂൾ പ്രസിഡൻ്റ് സലിം കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് നന്ദി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ...

രാഹുൽ മാങ്കൂട്ടത്തിൽ അകത്തോ പുറത്തോ? മൂന്നാം ബലാത്സംഗക്കേസിൽ നിർണ്ണായക വിധി നാളെ;

കോട്ടയം: രാഷ്ട്രീയ കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ...

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള...

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ ഇന്ത്യൻ സിനിമയുടെ വിപണി...

അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ ഗുരുവാക്കി…

അച്ഛൻ ഉപേക്ഷിച്ചു, അമ്മയ്ക്ക് വീട്ടുജോലി, സ്വപ്നം അടക്കിവെക്കാൻ മനസ്സില്ലാതിരുന്ന മാളവിക, യൂട്യൂബിനെ...

Related Articles

Popular Categories

spot_imgspot_img