web analytics

ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവാവിനെ ബലാത്സംഗ കുറ്റത്തിൽനിന്നും ഒഴിവാക്കിയ 2021 മാർച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

കേസിനാസ്പദമായ സംഭവത്തിൽ ഹോട്ടൽ മുറി ബുക്ക് ചെയ്‍തത് പെൺകുട്ടിയുടെ അറിവോടെയാണ്. അതിനാൽ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും പെൺകുട്ടിക്ക് സമ്മതമായിരുന്നു എന്നാണ് ഇതിനർത്ഥമെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. തുടർന്ന് പ്രതിയായി ആരോപിക്കപ്പെട്ട ഗുൽഷർ അഹമ്മദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വിധിച്ചു.

എന്നാൽ വിചാരണക്കോടതിയുടെ ഉത്തരവിൽ വ്യക്തമായ പിശക് സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയ്‌ക്ക് വിദേശ രാജ്യത്ത് സ്വകാര്യ ജോലി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയെ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോകുന്നത്. അതിക്രമം നടന്നയുടൻ തന്നെ ഇര പരാതി നൽകിയിട്ടുണ്ട്. യുവതിയും കുറ്റാരോപിതനും ഒരുമിച്ച് മുറിയിൽ കയറി എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി അനുമാനിക്കുന്നത് തെറ്റാണ്. അതിനാൽ പ്രതി കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ്

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ് മുംബൈ: ആക്‌സിസ് ബാങ്കിൽ...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

Related Articles

Popular Categories

spot_imgspot_img