web analytics

അവധി ദിനങ്ങളിൽ ഇനി ബ്ലോക്കിൽ കിടക്കേണ്ട; ഇടുക്കിയിലെ ജലാശയങ്ങളിലേക്ക് പറന്നിറങ്ങാം….

ഇടുക്കിയിലെ ജലാശയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരെയും കൊതിപ്പിക്കുന്നതാണ്. എന്നാൽ അവധി ദിനങ്ങളിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ പിന്നീട് ഇടുക്കിയിലേക്ക് തിരിഞ്ഞുനോക്കില്ല. Seaplane from Kochi to Mattupetti reservoir

മലമ്പ്രദേശങ്ങളിലെ വീതികുറഞ്ഞ റോഡുകളിൽ സഞ്ചാരികളെ വലയ്ക്കുന്ന ഗതാഗതക്കുരുക്കാണ് സീസൺ സമയങ്ങളിൽ ഉണ്ടാകുക. എന്നാൽ ഇതിനൊരു പരിഹാരമാകുകയാണ്.

കൊച്ചിയിൽ നിന്നും മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് അടുത്ത ദിവസം സീപ്ലെയിൻ എത്തുന്നമെന്ന വാർത്തകളാണ് സഞ്ചാരികളെ ത്രസിപ്പിച്ച് എത്തിയിരിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ് ജെറ്റും ചേർന്നാണ് സീപ്ലെയിൻ സർവീസ് കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് സർവീസ് നടത്തുക.

അന്താരാഷ്ട്ര സഞ്ചാരികൾക്ക് കുറഞ്ഞ സമയംകൊണ്ട് ഇടുക്കിയിലെത്താൻ സീപ്ലെയിൻ സർവീസ് സഹായകമാകും. സർവീസ് വിജയകരമായാൽ ഭാവിയിൽ ഇടുക്കിയിലെ കൂടുതൽ ജലാശയങ്ങളിൽ സീപ്ലെയിൻ പറന്നിറങ്ങും.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർ ഡ്രോമുകളിൽ നിന്നാണ് സഞ്ചാരികൾ പ്ലെയിനിൽ കയറുക.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

Related Articles

Popular Categories

spot_imgspot_img