web analytics

യു.കെ ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവ് മരിച്ചനിലയില്‍; ബിനോയ് അഗസ്റ്റിന്‍ ഉദരസംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നെന്നു റിപ്പോർട്ട്; ഏല്ലാവർക്കും പ്രിയങ്കരനായ ബിനോയിയുടെ വിയോഗത്തിൽ കടുത്ത ദുഃഖത്തിൽ നോർത്തേൺ അയർലൻഡ് മലയാളി സമൂഹം

മലയാളി യുവാവിനെ ബെല്‍ഫാസ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിന്‍ (49) എന്ന യുവാവാണ് മരിച്ചത്. ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ആയിരുന്നു എന്നാണു സുഹൃത്തുക്കൾ പറയുന്നത്. Malayali youth found dead in Belfast, UK.

ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുള്ള ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലായിരുന്നു.

തികച്ചും സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ബിനോയ്. സൗഹൃദങ്ങളെ സൃഷ്ടിക്കുന്നതിൽ മിടുക്കനായിരുന്ന ബിനോയ് പ ലപ്പോഴും ഏകനായി കാണപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ബിനോയിയുടെ വിയോഗ വാര്‍ത്ത ബെല്‍ഫാസ്റ്റ് മലയാളി സമൂഹത്തെ അത്യധികം പ്രയാസത്തിലാക്കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അനേകം പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.

മൃതദേഹം പ്രായമായ മാതാപിതാക്കളെ കാണിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടില്‍ എത്തിക്കണമെന്ന ചിന്ത ആദ്യം ഉണ്ടായിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മക്കളുടെ നിര്‍ബന്ധം മൂലം സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ തന്നെ നടത്തം എന്ന് തീരുമാനിക്കുയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

Related Articles

Popular Categories

spot_imgspot_img