പാലക്കാട്: പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നൈനാൻ എത്തുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാലയും ഹോട്ടലിലേക്ക് കയറുന്ന ദൃശ്യങ്ങളുമുണ്ട്.(KSU leader in hotel with blue trolley bag; CPM releases CCTV footage)
പാലക്കാട്ടെ കെപിഎം ഹോട്ടല്‍ ഇടനാഴിയിലൂടെ ഒരു മുറിയിലേക്ക് ഫെനി നൈനാൻ കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചു പോകുന്നതുമായ സിസിടിവി ദൃശ്യമാണ് സിപിഎം പുറത്തു വിട്ടത്. ഫെനി പോയ അതെ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടര്‍ന്ന് ഇടനാഴിയില്‍നിന്ന് ഇരുവരും സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്.
ഈ നീല ട്രോളി ബാഗില്‍ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം.