4000 വർഷം പഴക്കമുള്ള നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ നിന്നും പുരാവസ്തു ഗവേഷകർ . ഖൈബറിലെ മരുഭൂമി പ്രദേശത്ത് കണ്ടെത്തിയ ഈ സ്ഥലത്തിന് അൽ-നത (al-Natah) എന്നാണ് പേര് നൽകിയിരിക്കുന്നത്. ബിസി 2400 -ൽ ജനവാസമുണ്ടായിരുന്ന ഈ നഗരം പിന്നീട് ബിസി 1400-ഓടെ ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഗവേഷകർ പറയുന്നത്. A 4,000-year-old city has been discovered in Saudi Arabia
50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന നിബിഡമായ ഘടനയാണ് ഈ സൈറ്റിന്‍റേത്. ഏകദേശം 500 ഓളം ആളുകൾ ഇവിടെ താമസിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. വാസ്തുവിദ്യാ വിദഗ്‌ദ്ധനായ ഗില്ലൂം ചാർലൂക്‌സിന്‍റെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ച്, സൗദി സംഘം സൈറ്റിന്‍റെ ആകാശ സർവേകൾ നടത്തി.
ഏകദേശം 2.6 ഹെക്ടറാണ് വിസ്തൃതി. ഞങ്ങളുടെ ആസൂത്രിത ക്രമീകരണം, താമസസ്ഥലത്ത് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കൽ, പ്രതിരോധവും സാമൂഹികവുമായ ഇടപെടലുകൾ എന്നീ കാര്യങ്ങളിലേക്ക് എല്ലാം വെളിച്ചം വീശുന്നതാണ് സൈറ്റിന്‍റെ ഘടന.
നാടോടി ജീവിതത്തിൽ നിന്ന് ചിട്ടയായ ജീവിതശൈലിയിലേക്കുള്ള ആദ്യകാല വെങ്കല യുഗത്തിന്‍റെ പരിവർത്തന കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലമാണ് ഇതെന്നാണ് ഗവേഷകർ അവകാശപ്പട്ടു. പിയർ റിവ്യൂഡ് ജേണലായ പ്ലസ് വണ്ണിലാണ് (PLOS ONE) ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.