ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിലായി. ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൽഡ സ്വദേശി 26കാരനായ ഹസാർട്ടിൽ അനിഖ്വൽ ആണ് പിടിയിലായത്. വിൽപ്പനയ്ക്കായെത്തിച്ച 103.32 ഗ്രാം ഹെറോയിൻ ഇയാളുടെ കയ്യിൽനിന്നും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായി പരിശോധന നടത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാണ് യുവാവ് പിടിയിലായത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയർ സി പി ഒ അരുൺ പാലയൂഴം, സി പി ഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷൻറെ നേതൃത്വത്തിലുള്ള ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘം അനിഖ്വലിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
English summary : Drug trafficking at Chengannur bus stand ; a native of Bengal was arrested