web analytics

മുഖം മറച്ച് അർധന​ഗ്നരായ രണ്ടുപേർ; കുറുവ സംഘമെന്ന് സംശയം; ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: ആലപ്പുഴയിൽ കുപ്രസിദ്ധ മോഷണസംഘമായ കുറുവ സംഘം എത്തിയതായി സൂചന. മുഖം മറച്ച് അർധന​ഗ്നരായ രണ്ടം​ഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് അതീവ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു.(suspects presence of Kuruva Gang; police warning in Alappuzha)

മണ്ണഞ്ചേരി നേതാജി ജം​ഗ്ഷന് സമീപം കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവിയിൽ നിന്നാണ് രണ്ടം​ഗ സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെയാണ് മേഖലയിൽ എത്തിയത് കുറുവ സംഘമാണെന്ന സംശയം ഉയർന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള മോഷണ സംഘത്തെയാണ് കുറുവ സംഘം എന്ന് വിളിക്കുന്നത്. സാധാരണ അർധന​ഗ്നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക. ആറ് മാസത്തോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തുക.

രാവിലെ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങുന്ന സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിർക്കുന്നവരെ അതിക്രൂരമായി ആക്രമിക്കുകയാണ് ഇവരുടെ രീതി. സംസ്ഥാനത്ത് പലയിടത്തും സംഘം നേരത്തേ മോഷണം നടത്തിയിട്ടുണ്ട്. തമിഴ്നാട്-കേരള അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, തഞ്ചാവൂർ, മധുര തുടങ്ങിയ പ്രദേശങ്ങളെല്ലാം കുറുവ സംഘത്തിന്റെ താവളങ്ങളാണെന്നാണ് റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img