തൃശൂര്‍: തൃശൂരിലെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50) ഭാര്യ ലിഞ്ചു(36) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.(husband committed suicide after killed his wife and in thrissur)
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ദാരുണസംഭവം നടന്നത്. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. തുടർന്ന് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ലഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവര്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്.
ജോജുവിന് മൂന്നാല് വര്‍ഷം മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചിരുന്നു. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പ്രതികരിച്ചു. ചാലക്കുടി ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തില്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.