web analytics

സ്വർണമാല, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പണം അടങ്ങിയ പഴ്സുകൾ; 7 യാത്രക്കാരിൽ നിന്നായി മോഷണം പോയത് 5 ലക്ഷം രൂപയുടെ സാധനങ്ങൾ ; യാത്രക്കാരുടെ അശ്രദ്ധയെന്ന് റെയിൽവേ പൊലീസ്

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ മൂന്നാഴ്ചയ്ക്കിടെ വ്യാപക കവർച്ച. 4 പവന്റെ സ്വർണമാല, 3 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പുകൾ, പണം അടങ്ങിയ പഴ്സുകൾ തുടങ്ങി 7 യാത്രക്കാരിൽ നിന്നായി 5 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി.

മംഗളൂരു–എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്ത മലപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ,കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്ത വെള്ളായണി കാർഷിക കോളജിലെ വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ നീരജയുടെ 40,000 രൂപ വിലയുള്ള ലാപ്ടോപ്പും 8000 രൂപയും, കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ അബ്ദുല്ലയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയുടെ മൊബൈൽ ഫോണും ആറായിരം രൂപയും മോഷണം പോയി.

ഇന്റർസിറ്റി ഗുരുവായൂർ എക്സ്പ്രസിൽനിന്ന് കന്യാകുമാരി സ്വദേശി വി.ആർ.ശ്രീദേവിയുടെ 4 പവന്റെ മാല, പുളിയറക്കോണം സ്വദേശി എസ്.ഷാജിയുടെ 33,000 രൂപ വിലയുള്ള ലാപ്ടോപ്, കൂതാളി സ്വദേശി ആർ.എസ്. ‍ജിനുവിന്റെ 52,000 രൂപ വിലയുള്ള ഐ ഫോൺ,ഗുരുവായൂർ–ചെന്നൈ എക്സ്പ്രസിൽ പെരുമ്പഴതൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ 15,000 രൂപ വിലയുള്ള മൊബൈൽ ഫോൺ തുടങ്ങിയവയും മോഷണം പോയി.

ശ്രീദേവിയുടെ താലിമാല പാറശാല–നേമം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മോഷണം പോയത്. ട്രെയിൻ വേഗം കുറച്ച സമയം പിന്നിൽനിന്നു മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽനിന്നു ചാടി കടന്നു. മുൻപും സമാനരീതിയിൽ യാത്രക്കാരിയുടെ 3.5 പവന്റെ സ്വർണമാല മോഷണം പോയിട്ടുണ്ട്.

യാത്രക്കാരുടെ അശ്രദ്ധ കാരണമാണ് സാധനങ്ങൾ മോഷണം പോകുന്നതെന്നാണു തമ്പാനൂർ റെയിൽവേ പൊലീസ് പ്രതികരിക്കുന്നത്.

English summary : Gold necklaces, mobile phones , laptops , and wallets containing money ; goods worth Rs 5 lakh were stolen from 7 passengers ; The railway police said that it was the negligence of the passengers

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img