web analytics

കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം ;എട്ട് കോടിയുടെ സ്വത്ത് കൈക്കലാക്കാൻ രണ്ടാം ഭാര്യയുടെ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ

കൊടഗിൽ കാപ്പി എസ്റ്റേറ്റിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തി. രണ്ടാം ഭാര്യ അടക്കം മൂന്ന് പേർ പോലീസ് പിടിയിലായി. രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടർ നിഖിൽ, ഹരിയാന സ്വദേശിയായ അങ്കുർ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് കോടിയലധികം വരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ അരും കൊലയെന്ന് പോലീസ് പറഞ്ഞു.

ഒക്‌ടോബർ എട്ടിനാണ് വ്യവസായിയായ രമേഷിന്റെ (54) മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം തോട്ടം തൊഴിലാളികളാണ് കണ്ടത്. പോലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് വ്യക്തമായി. പരിസരത്ത് നിന്നുമുള്ള 500ലേറെ സിസിടിവി ദൃശ്യങ്ങളിൽ വാഹനങ്ങളേയും ആളുകളേയും വിലയിരുത്തിയും സെൽഫോൺ റെക്കോർഡുകൾ നിരീക്ഷിച്ചും രമേഷ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.

രമേഷുമായി ബന്ധപ്പെട്ട ആളുകളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനിടെ പോലീസിന് രണ്ടാം ഭാര്യയെ സംശയം തോന്നി. അടുത്തിടെ രമേഷ് സ്വന്തമാക്കിയ വസ്തുവകകൾ സ്വന്തമാക്കാനായി നിഹാരികയാണ് ഭർത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്. ഒക്ടോബർ 3ന്

ഉപ്പാലിന് സമീപത്ത് വച്ച് രമേഷിനെ കൊലപ്പെടുത്തിയ സംഘം മൃതദേഹം ബെംഗളൂരുവിലെ ഹൊരമാവിൽ എത്തിച്ച ശേഷം സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്തുള്ള കാപ്പി തോട്ടത്തിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്.

2018ലാണ് രമേഷ് നിഹാരികയെ വിവാഹം ചെയ്യുന്നത്. ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. അടുത്തിടെ വാങ്ങിയ എട്ട് കോടിയിലധികം മൂല്യമുള്ള വസ്തുവക യുവതി തന്റെ പേരിൽ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമേഷ് നിഷേധിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്തണമെന്ന് ഇവർ പദ്ധതിയിട്ടു. സുഹൃത്തുക്കളൊപ്പം രമേഷിനെ കൊലപ്പെടുത്തിയ ശേഷം യുവതി, ഭർത്താവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.

English summary : The business man’s body was burnt ; the second wife ‘s attempt to take property worth eight crores; Three people were arrested

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img