ചെങ്ങന്നൂര്‍: വഴിയരികിൽ സ്ഥാപിച്ചിരുന്ന നാഗവിളക്ക് മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ നഗരസഭ കൗൺസിലർ അടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. ക്ഷേത്രം വകയായി വഴിയരികിൽ സ്ഥാപിച്ചിരുന്ന നാഗവിളക്കാണ് മോഷ്ടിച്ച് ഉപേക്ഷിച്ചത്.(lamp was stolen and left in the pond; Three people were arrested)
ചെങ്ങന്നൂര്‍ നഗരസഭ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ഉപാധ്യക്ഷനുമായ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്ന തോമസ് വര്‍ഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്ന ശെൽവന്, പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് റോഡിൽ നിന്നും വണ്ടിമല ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ സ്ഥാപിച്ചിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളംകുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
നഗരസഭ കൗൺസിലർ രാജൻ കണ്ണാട്ടാണ് ആസൂത്രണത്തിന് പിന്നിൽ. റെയിൽവേ സ്റ്റേഷന് റോഡിൽ ഇയാളുടെ വകയായുള്ള വ്യാപാരസമുച്ചയത്തിനു കൂടുതൽ സൗകര്യങ്ങളുണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി വെള്ളിയാഴ്ച രാത്രിയിൽ രണ്ടും മൂന്നും പ്രതികള്‍ക്ക് പണം നൽകി കൃത്യം നിർവഹിക്കുകയായിരുന്നു.