1994 ൽ പുത്രൻ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന താരമാണ് ബിജുമേനോൻ. മലയാളസിനിമയിൽ അദ്ദേഹത്തിന്റേത് ഇത് മുപ്പതാം വർഷമാണ്. സൂപ്പർസ്റ്റാർ മെഗാസ്റ്റാർ എന്നീ വിശേഷണങ്ങൾ ഇല്ലാതെ തന്നെ അദ്ദേഹം മലയാളികളുടെ മനസിൽ താരമായി കഴിഞ്ഞു. നടി സംയുക്തവർമ്മയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. വിവാദങ്ങളിലൊന്നും തലവയ്ക്കാത്ത താരമാണ് അദ്ദേഹം. എന്നാൽ ബിജു മേനോനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ. one-way love affair with Bijumenon
ആളുകൾക്കെന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിജുമേനോൻ. സഹനടനായി എത്തി പിന്നീട് നടനായും വില്ലനായും തമാശ റോളുകളും ചെയ്ത താരം പ്രേക്ഷകരെ കയ്യിലെടുത്തിട്ടുണ്ട് വലിയ വിവാദങ്ങളിൽ ഒന്നും തല വയ്ക്കാത്ത നടൻ കൂടിയാണ് ഇദ്ദേഹം. മലയാളികൾക്ക് ബിജുമേനോനും സംയുക്ത വർമ്മയും മലയാള സിനിമയിലെ പെർഫെക്റ്റ് കപ്പിൾസ് തന്നെയാണ്.
ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് പ്രണയത്തിലായ താരങ്ങൾ വിവാഹിതരായി സന്തോഷപൂർവ്വം ജീവിക്കുകയാണ് ഇപ്പോൾ. ബിജുമേനോൻ അഭിനയരംഗത്ത് ഉണ്ടെങ്കിലും സംയുക്ത വർമ്മ ഇപ്പോൾ മകനെ നോക്കി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്. ബിജു മേനോൻ ചെന്ന് പെട്ട ഒരു പ്രണയ കെണിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ കഥ സൂചിപ്പിച്ചത്.
‘നടൻ ബിജു മേനോൻ ഒരു കെണിയിൽ പോയി പെട്ട കഥയുണ്ടെന്ന് പറഞ്ഞാണ് ആലപ്പി അഷ്‌റഫ് സംസാരിച്ച് തുടങ്ങിയത്. ബിജു മേനോൻ ആള് ഒരു ശുദ്ധനാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. അയാളുടെ ജോലിയും കുടുംബവും ഒക്കെ നോക്കി നന്നായി ജീവിക്കുന്ന വ്യക്തി. അന്നും ഇന്നും അങ്ങനെയാണ്. പക്ഷേ അയാൾ ഒരു കെണിയിൽ പെട്ടപ്പോൾ രക്ഷകനായി എത്തിയത് നിർമാതാവ് ജി സുരേഷ് കുമാർ ആയിരുന്നു.
ഒരിക്കൽ ബിജു മേനോൻ ഒരു പ്രണയകെണിയിൽ അകപ്പെട്ടിരുന്നു. അന്ന് സിനിമയിൽ അദ്ദേഹം കുതിച്ചുയർന്നു വന്നു കൊണ്ടിരിക്കുകയാണ്. അക്കാലത്ത് പുള്ളി വിവാഹം കഴിച്ചിട്ടില്ല. സുമുഖനായ ചെറുപ്പക്കാരൻ, നല്ല അഭിനയം, ആളുകൾക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടാറുമില്ല. അയാളുടെ കാര്യം നോക്കി ജീവിക്കുന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹം തിരുവനന്തപുരത്ത് ഒരു പബ്ലിക് ഫംഗ്ഷൻ അറ്റൻഡ് ചെയ്തു. ആ മീറ്റിങ്ങിൽ ഒരു വനിത എംഎൽഎ കൂടി ഉണ്ടായിരുന്നു. അന്ന് ബിജു മേനോന്റെ പ്രസംഗത്തിന് വലിയ കയ്യടി കിട്ടിയിരുന്നു. പരിപാടി കഴിഞ്ഞതിനുശേഷം ആ എംഎൽഎ ബിജു മേനോനെ പരിചയപ്പെടുകയും നിങ്ങളെ ഒത്തിരി ഇഷ്ടമാണ് സിനിമകൾ കാണാറുണ്ടെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൂടി വാങ്ങി.
ഭരണത്തിൽ ഇരിക്കുന്ന എംഎൽഎയാണ്, മാത്രമല്ല അവർ കുറച്ച് ശക്തയുമാണ്. പിറ്റേ ദിവസം അവർ നടനെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചു. തൊട്ടടുത്ത ദിവസവും വിളിച്ചു, പിന്നെ നിരന്തരം വിളിക്കാൻ തുടങ്ങി. ആ വിളി രാത്രിയിലേക്കും എത്തി. ഇവരുടെ പവർ ഓർത്തിട്ട് ബിജു മേനോന് ഒരു പേടിയുണ്ടായിരുന്നു. എങ്കിലും അവർ പറയുന്ന തമാശകൾ ഒക്കെ അദ്ദേഹം കേട്ടിരുന്നു.
അങ്ങനെ കുറച്ചു നാളിന് ശേഷം നടനോട് ഷർട്ടിന്റെ സൈസ് എത്രയാണെന്ന് ചോദിച്ച അവർ കുറെ ഷർട്ടുകൾ ബിജുവിന് അയച്ചു കൊടുത്തു. അതിനെ കുറിച്ച് നടൻ പ്രതികരിക്കാതെ ഇരുന്നതോടെ സമയമായില്ലെന്ന് കരുതി അവർ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ബിജു മേനോനോട് അവർക്ക് മുടിഞ്ഞ പ്രേമമായി. പ്രണയത്തിന്റെ ഉച്ചകോടിയിൽ എത്തിയെന്നൊക്കെ പറയാം.
ആ സമയത്താണ് സിലോണിയൽ ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നത് കാണാൻ ബിജു മേനോനും സുരേഷ് കുമാർ മടക്കമുള്ളവർ പോകുന്നത്. ക്രിക്കറ്റിനോട് കുറച്ച് ഭ്രാന്തുള്ള ആളാണ് ബിജു. പോയി കഴിഞ്ഞാൽ 9 ദിവസം കഴിഞ്ഞാലേ തിരികെ വരികയുള്ളൂ. ഇക്കാര്യം ആ എംഎൽഎയോടും പറഞ്ഞു. പക്ഷേ അവർ പോവണ്ട എന്ന് തന്നെ പറഞ്ഞു. ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തതാണ് എന്തായാലും പോകുമെന്ന് ബിജു പറഞ്ഞെങ്കിലും അവരത് സമ്മതിച്ചില്ല. ഇത്രയും ദിവസം സംസാരിക്കാതെ ഇരിക്കാൻ പറ്റില്ലെന്നായി.
ഒടുവിൽ അവരുടെ വാക്ക് കേൾക്കാതെ നടൻ പോയി. എന്നാൽ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവിന്റെ പേര് പറഞ്ഞിട്ട് ഞാൻ അയാളെ പോലും വരച്ച വരയിൽ നിർത്തിയിട്ടുള്ള ആളാണെന്നും പിന്നെയാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞു. സിലോണിൽ എത്തിയ ശേഷം സുരേഷ് കുമാർ ആണ് എന്നെ വിളിച്ച് ഇക്കാര്യം പറയുന്നത്.
ഒരു പ്രശ്‌നമുണ്ട് നാട്ടിൽ നിന്ന് പോലീസുകാരിൽ ഒരാൾ വിളിച്ചിട്ട് നടൻ ബിജു മേനോന്റെ പേരിൽ ഒരു കേസ് വരാൻ പോകുന്നുണ്ടെന്ന് സൂചന തന്നു. അത് ആ എംഎൽഎ നടന് പണികൊടുക്കാൻ വേണ്ടി ചെയ്തതായിരുന്നു. ഇത് കേട്ടതോടെ ബിജു ആകെ പേടിയിലായി. ഒടുവിൽ നാട്ടിൽ വന്നതിനുശേഷം കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ പോയി കാണുകയും അവർ ആ എംഎൽഎയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അതോടെയാണ് ബിജു മേനോന്റെ ആ പ്രശ്‌നം ഒഴിവായതെന്ന്’, ആലപ്പി അഷ്‌റഫ് പറയുന്നു.