ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാസർകോട് കോടതി പരിസരത്തുനിന്ന് ആണ് ഇവർ പിടിയിലായത്. സചിതാ റൈയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർ നിർദേശിച്ചു. കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തിൽ നിന്നും നേരത്തെ ഇവരെ പുറത്താക്കിയിരുന്നു.

കൈക്കുഞ്ഞിനെയുമെടുത്ത് കോടതിവളപ്പിൽ കാറിലിരിക്കുകയായിരുന്നു സചിത. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോടതിയിൽ കീഴടങ്ങുകയെന്ന ഉദ്ദേശ്യത്തോടെയെത്തിയതാണെന്ന് കരുതുന്നു. ഇതിനിടെയാണ് ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാറിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ വിദ്യാനഗർ ഇൻസ്‌പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ സചിതയെ കസ്റ്റഡിയിലെടുത്തത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടി പൂർത്തിയാക്കുന്നതിനിടെ കുമ്പള ഇൻസ്‌പെക്ടർ കെ.പി.വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി. സചിതാ റൈയെ കുമ്പളയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, ആദൂർ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിലും ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങടി പോലീസ് സ്റ്റേഷനിലുമായി 11-ഓളം വഞ്ചനക്കേസുകളാണ് സചിതയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം പണം കൈമാറിയ കർണാടകയിലെ സംഘം 78 ലക്ഷത്തിന്റെ ചെക്ക് തനിക്ക് നൽകിയതായി സചിത പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സി.പി.സി.ആർ.ഐ., കേന്ദ്രീയ വിദ്യാലയം, കർണാടക എക്‌സൈസ് വകുപ്പ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കളിൽനിന്നും അടുത്ത പരിചയക്കാരിൽനിന്നുമായിരുന്നു പണം വാങ്ങിയത്.

അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന. അധ്യാപക സംഘടനാനേതാവായ സചിത റൈ ഇടനിലക്കാരിയായാണ് പ്രവർത്തിച്ചത്.

പുത്തിഗെ, കിദുർ, ബാഡൂർ എന്നിവിടങ്ങളിൽനിന്നായി 16 പേരിൽനിന്ന് സജിതാ റൈ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. അധ്യാപികയായതിനാലും സംഘടനാ, രാഷ്ട്രീയാ രംഗത്തെ നേതാവെന്ന വിശ്വാസവും കൊണ്ടാണ് പലരും പണം കൈമാറിയത്. പലരിൽനിന്നായി വാങ്ങിയ തുക അധ്യാപിക കർണാടകയിലെ സംഘത്തിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മിക്ക ഇടപാടുകളും നടത്തിയിട്ടുള്ളത് അധ്യാപികയുടെ ബാങ്ക് അക്കൗണ്ട് മുഖേനയാണ്. സംഭവം വിവാദമായതോടെ പുത്തിഗെയിലെ ചില രാഷ്ട്രീയനേതാക്കൾ കർണാടകസംഘവുമായി മംഗളൂരുവിലെത്തി സംസാരിച്ചിരുന്നു. കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുന്നത് തടയാനും ശ്രമം നടന്നിരുന്നു.

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിചേർക്കപ്പെട്ട സചിത റൈയെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം. കുമ്പള ഏരിയാ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.
വിഷയത്തിൽ സി.പി.എമ്മുമായി ബന്ധപ്പെടുത്തുന്നത് വസ്തുതാവിരുദ്ധമാണെന്നും കേസിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ജോലിയും പണവും കിട്ടാതെ വന്നപ്പോൾ കിദൂരിലെ നിഷ്മിത ഷെട്ടിയാണ് പരാതിയുമായി ആദ്യം രംഗത്തുവന്നത്. പിന്നീട് സമാന പരാതികളുമായി പത്തോളം പേരും വിവിധ പോലീസ് സ്റ്റേഷനുകളിലെത്തി. പിന്നാലെ സചിതയെ അറസ്റ്റു ചെയ്യുകയായിരുന്നു.

English summary: Fraud by offering employment; It is hinted that there is a gang working in Karnataka behind the teacher

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

Related Articles

Popular Categories

spot_imgspot_img