web analytics

കൂറുമാറാന്‍ 100 കോടി രൂപ നൽകാമെന്ന് തോമസ് കെ. തോമസ്; എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ  പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്.

അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് ഈ കാരണത്താലാണ്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി.

അജിത് പവാറുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ല. 50 കോടി വീതം വാഗ്ദാനം ചെയ്യാൻ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റിൽ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്.

ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ (അജിത് പവാർ) ചേരാനായിരുന്നത്രേ ക്ഷണം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോൾ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓർമയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി.

കഴിഞ്ഞതിനു മുൻപത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎൽഎമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവർക്കും വാഗ്ദാനം നൽകിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എൻസിപിയുടെ സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ മുഖംതിരിച്ചതിൽ തോമസ് നിരാശനായ സമയമായിരുന്നു അത്. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എൽഡിഎഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതു വിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നൽകിയതായും അറിയിച്ചു.

എൻസിപിയിലെ പിളർപ്പിനെത്തുടർന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സാഹചര്യത്തിൽ അവിശ്വസനീയമായ ഈവാഗ്ദാനമെന്നു വിലയിരുത്തലുണ്ടായി. എൽഡിഎഫ് എംഎൽഎമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാൻ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. പിന്നീട്, എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപിയുടെ ആവശ്യം തള്ളുമ്പോൾ അതിന്റെ കാരണത്തെക്കുറിച്ച് സൂചനയും നൽകി. ആരോപണം അടിസ്ഥാനരഹിതമാണെന്നു ശരദ് പവാറിനോടും തോമസ് വിശദീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പെരുമ്പെട്ടിയിൽ 17...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Related Articles

Popular Categories

spot_imgspot_img