ഇനിയൊരു ഉച്ചരവ് ഉണ്ടാകും വരെ ഇടുക്കിയിലെ ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുതെന്നും തൽ സ്ഥിതി തുടരണമെന്നും നിർദേശിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
ഏലമലക്കാടുകൾ വനം, റവന്യു വകുപ്പുകളുടെ നിയന്ത്രണത്തിലായിരുന്നു. ഭൂമിയുടെ നിയന്ത്രണം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണം വനം വകുപ്പിനുമാണ്. സംരക്ഷിത മേഖല പഴയ ഉടുമ്പൻചോല താലൂക്കിൽ വരുന്നവയാണ്. പിന്നീട് താലൂക്കിനെ വിഭജിച്ച് ഇടുക്കി താലൂക്കും ആക്കുകയായിരുന്നു.
രേഖകളിൽ ഏലമലക്കാട് 334 ച.മൈൽ എന്നാണെങ്കിലും ജനറൽ ഓഫ് ഇന്ത്യുടെ ഭൂപടമനുസരിച്ച് 413 ച.മൈലാണ്. നിലവിൽ പരിസ്ഥിതി സംഘടന നൽകിയ പരാതിയിലാണ് പട്ടയം നൽകരുതെന്ന നിർദേശം വന്നിട്ടുള്ളത്.
ജില്ലയിലെ ഏലമലക്കാടിനെ പ്രായോഗിക ആവശ്യങ്ങൾക്ക് വനമായി പരിഗണിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ട്. റവന്യു ഭൂമിയാണോ വനഭൂമിയാണോ എന്ന തർക്കങ്ങൾ നില നിൽക്കേയാണ് നിലപാട് വ്യക്തമാക്കി സർക്കാർ സത്യവാങ്ങാമൂലം നൽകിയത്.
കേസ് അടുത്തമാസം പരിഗണിച്ചേക്കും. ഇതിനിടെ കടുത്ത ആരോപണങ്ങളാണ് വിധിയമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ഉയർത്തുന്നത്. സംഭവത്തിന് പിന്നിൽ സർക്കാർ കെട്ടിച്ചമച്ച രേഖകൾ സുപ്രീം കോടതിയിൽ നൽകിയതിന്റെ പ്രത്യാഖാതമാണെന്ന് യു.ഡി.എഫ്. ഇടുക്കി ജില്ലാ നേതൃത്വം ആരോപിച്ചു.