അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് രാത്രി പരിശോധന നടത്തി. സംഭവത്തിൽ കുടുംബം വടക്കേക്കര പൊലീസിൽ പരാതി നൽകി. വീട് മാറി കയറിയതായിരുന്നു ഉദ്യോഗസ്ഥർ. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് തങ്ങൾ അന്വേഷിക്കുന്ന ആൾ ഈ വീട്ടിലുണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. വീട് മാറിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ഉദ്യോഗസ്ഥർ വീട്ടുകാരുടെ ചിത്രം മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച ആറ് പേരാണെത്തിയത്. രണ്ട് പേർ യൂണിഫോം ധരിച്ചിരുന്നു. ഇതേ വീട്ടിൽ ആറ് മാസം മുൻപും വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിക്ക് വീടു വളഞ്ഞ് പരിശോധന നടത്തിയിട്ടുണ്ടെന്നും കുടുംബം പരാതിയിൽ പറയുന്നു.
വീട്ടിൽ നിന്ന് ആരെയും പിടികൂടാനും ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. അതേസമയം കോടനാട്, വാഴച്ചാൽ എന്നീ വനംവകുപ്പ് ഡിവിഷനുകളുമായി ബന്ധപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു പ്രതികരണമെന്നും വീട്ടുകാർ പറയുന്നു.
അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് രാത്രി പരിശോധന നടത്തി.
English summary : Night inspection of forest department; The picture of the family was captured on the mobile; the family filed a complaint