മദ്യ നിരോധനം പേരിനുമാത്രം; എണ്ണ ടാങ്കറിൽ മദ്യം കടത്താൻ ശ്രമം; ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തി; പ്രതികൾ പിടിയിൽ

ബിഹാറിൽ എണ്ണ ടാങ്കറിൽ വൻതോതിൽ മദ്യം കടത്താൻ ശ്രമം. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലാണ് സംഭവം നടന്നത്. പ്രതികൾ എണ്ണ ടാങ്കറിലാണ് മദ്യം കടത്താൻ ശ്രമിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കറാണ് കടത്താനായി ഉപയോഗിച്ചത്. ഇതിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

സംഭവത്തിൽ ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു. മദ്യം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരെ മുസാഫർപൂരിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാഗാലാൻ്റ് രജിസ്‌ട്രേഷനുള്ള ടാങ്കറിലാണ് മദ്യം കടത്തിയത്. മദ്യവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന് സൂചന ലഭിച്ചിരുന്നുവെന്നും തുടർന്നാണ് കള്ളക്കടത്തുകാരെ പിടികൂടാൻ സംഘം രൂപീകരിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കടത്തിനിടെ പരിശോധന സംഘത്തെ കണ്ടതോടെ ഡ്രൈവറും മദ്യവ്യാപാരിയും ടാങ്കർ ദേശീയപാതയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അരുണാചൽ പ്രദേശിൽ നിർമിച്ച മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ വ്യാപാരിയെ തിരിച്ചറിഞ്ഞു വരികയാണെന്നും ഇയാളെ പിടികൂടാൻ റെയ്ഡ് തുടരുകയാണെന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ബിഹാറിൽ ആംബുലൻസുകളിലും ട്രക്കുകളിലും മദ്യം കടത്തുന്നത് പതിവാണെന്നും ഇവിടെ മദ്യ നിരോധനം പേരിന് മാത്രമേ ഉള്ളുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

English summary : Liquor prohibition is in name only; Attempt to smuggle alcohol in oil tanker; About two hundred crates of beer were found; The accused are under arrest

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

ഈ മരുന്നുകൾ സ്റ്റോക്കുണ്ടോ? ഉടൻ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര...

Related Articles

Popular Categories

spot_imgspot_img