പോത്താനിക്കാട്: പുളിന്താനം പള്ളി പിടിച്ചെടുക്കാന്‍ ജില്ല ഭരണകൂടവും പോലീസും നടത്തിയ ശ്രമം വിശ്വാസികള്‍ വീണ്ടും പ്രതിരോധിച്ചു. എറണാകുളം ജില്ലയിലെ പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ പള്ളികളും പാലക്കാട് ജില്ലയിലെ എരുക്കും ചിറ, ചെറുകുന്നം, മംഗലംഡാം പള്ളികളും അതത് കലക്‌ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ ഭാഗമായാണ് പുളിന്താനത്ത് വന്‍ പോലിസ് സന്നാഹവുമായി റവന്യു അധികൃതര്‍ ഇന്നലെ ഉച്ചയോടെ എത്തിയത്. പള്ളി പിടിച്ചെടുക്കാന്‍ എത്തുന്നതറിഞ്ഞ് സ്‌ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളിലും ഗേറ്റിനു മുന്നിലുമായി സംഘടിച്ചിരുന്നു.
ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് പ്രവേശിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിശ്വാസികളുടെ പ്രതിരോധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. മുവാറ്റുപുഴ എല്‍.എ. തഹസില്‍ദാര്‍ മുരളിധീരന്‍ നായര്‍ എം.ജി., പുത്തന്‍കുരിശ് ഡിവൈ.എസ്.പി. വി.റ്റി. ഷാജന്‍, പോത്താനിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ബ്രിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലീസുകാരുടെ സംഘമാണ് പള്ളി ഏറ്റെടുക്കാന്‍ എത്തിയിരുന്നത്.
തിങ്കളാഴ്‌ച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം പുളിന്താനം പള്ളിയില്‍ കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയിരുന്ന കോടതി അലക്ഷ്യ ഹര്‍ജിയിലെ ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം സര്‍പ്പിച്ചിരുന്ന അപ്പീല്‍ 2025 ജനുവരി ഇരുപത്തി ഒന്നിന് സുപ്രിം കോടതി പരിഗണിക്കും.
പെരുമ്പാവൂര്‍: തീരുമാനമാകാതെ തുടരുന്നു ഓടക്കാലി പള്ളി പ്രശ്‌നം. കലക്‌ടറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ എത്തിയതായിരുന്നു പോലീസും തഹസില്‍ദാരും.
പള്ളി പൂട്ടി താക്കോല്‍ അധികാരികള്‍ കൈവശം വെക്കുക എന്നതായിരുന്നു കോടതി വിധി. എന്നാല്‍ തങ്ങളുടെ പള്ളി വിട്ടുകൊടുക്കാന്‍ യാകോബൈറ്റ് വിഭാഗം വിശ്വാസികള്‍ തയ്യാറായിരുന്നില്ല. ഗേറ്റില്‍ മുറുകെ പിടിച്ചുകൊണ്ട് പോലീസ് പറഞ്ഞിട്ടും പിടിവിട്ടു മാറാതെ യാകോബൈറ്റ് വിഭാഗം വിശ്വാസികള്‍ അവിടെ തന്നെ നിലയുറപ്പിച്ചു.
1 മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പങ്കെടുത്തിരുന്നില്ല.
ഇരുമ്പ് മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് ഗേറ്റ് ബന്ധിച്ചിരുന്ന ഏതാനും താഴുകള്‍ അറുത്തു മാറ്റിയെങ്കിലും, മുഴുവന്‍ താഴുകളും അറുത്തു മാറ്റാന്‍ ആയില്ല.
21-ാം തീയതി വീണ്ടും കേസ് ഹൈകോടതി പരിഗണിക്കും.
പെരുമ്പാവൂര്‍ തഹസീല്‍ദാര്‍, എ.എസ്.പി, കുറുപ്പംപടി സേ്‌റ്റഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പോലീസുകള്‍ സ്‌ഥലത്തുണ്ടായിരുന്നു.
കോലഞ്ചേരി: യാക്കോബായ വിശ്വാസികളുടെ ശക്‌തമായ പ്രതിഷേധത്തെ തുടര്‍ന്ന് മഴുവന്നൂര്‍ സെന്റ് തോമസ് പള്ളിയില്‍ വിധി നടപ്പാക്കാന്‍ കഴിയാതെ പോലീസ് മടങ്ങി.
സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ മഴുവന്നൂര്‍ പള്ളിയില്‍ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് പെരുമ്പാവൂര്‍ എ.എസ്.പി ശക്‌തി സിങ്ങ് ആര്യയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ഫയര്‍ ഫോഴ്‌സ് യൂണിറ്റും റവന്യൂ ഉദ്യോഗസ്‌ഥരുടെ സംഘവും എത്തിയത്.
ഗേറ്റിന്റെ പൂട്ട് പൊളിക്കാനുള്ള പോലീസ് നീക്കം വിജയിച്ചെങ്കിലും യാക്കോബായ വിശ്വാസികളുടെ ശക്‌തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് പോലീസ് സംഘം ഉച്ച കഴിഞ്ഞ് മൂന്നരയോടെ പിന്‍വാങ്ങുകയായിരുന്നു.
പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് വൈദികരും ട്രസ്‌റ്റിമാരുമുള്‍പ്പടെ പതിനഞ്ച് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരേയും കേസ്സ് എടുത്തിട്ടുണ്ട്.
സഭാ ഭാരവാഹികളും പള്ളി ഭരണസമിതിയംഗങ്ങളും വൈദികരും ഉള്‍പ്പടെയുള്ളവര്‍ പ്രതിരോധത്തിന് നേതൃത്വം നല്‍കി.
The believers once again resisted the attempt made by the district administration and the police to seize the church