അമൃത് ഭാരത് എക്‌സ്പ്രസ് കൂടുതൽ റൂട്ടുകളിലേയ്ക്ക്; കേരളത്തിലേക്ക് ഒരു വണ്ടി പോലും ഇല്ല

അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടിൽ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിൽനിന്ന് വൻതിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളൊന്നും പരിഗണിച്ചില്ല. അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടിൽ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലെ യാത്രക്കാർക്കും വന്ദേഭാരതിനെക്കാൾ പ്രയോജനപ്പെടുമായിരുന്നു.

വടക്കേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്‌നാട്ടിലെ താംബരം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീർഘദൂര വണ്ടികളുമാണ് പരിഗണനയിലുള്ളത്. 22 കോച്ചുള്ള അമൃത് ഭാരത് തീവണ്ടിയിൽ 12 സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമാണുണ്ടാകുക. മുന്നിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ച് സർവീസ് നടത്തുന്ന തീവണ്ടിക്ക് മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

തീവണ്ടിയുടെ ശരാശരിവേഗം മണിക്കൂറിൽ 68 മുതൽ 81 കിലോമീറ്ററാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നതും അമൃത് ഭാരത് വണ്ടികളാവും. നിലവിൽ രണ്ട് അമൃത് ഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്. ദർഭംഗ-അയോധ്യ-ഡൽഹി ദ്വൈവാര എക്സ്പ്രസും, മാൾഡ-ബെംഗളൂരു പ്രതിവാര എക്സ്പ്രസും.

English summary : Amrit Bharat Express on busy route 26; There is not even a train to Kerala

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

കാസർഗോഡ്- തിരുവനന്തപുരം ദേശീയപാത നിർമാണം അതി വേഗത്തിൽ; ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കാൻ തീരുമാനം

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി...

വലതു കണ്ണിനു താഴെ മുറിവ്, കാസർഗോഡിനെ വിറപ്പിച്ച പുലി ഒടുവിൽ കുടുങ്ങി; വീഡിയോ കാണാം

പൊയിനാച്ചി കൊളത്തൂരിൽ നാട്ടുകാരെ ഭീതിയിലാക്കിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

കോഴിക്കോട്: ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും...

Related Articles

Popular Categories

spot_imgspot_img