തൊടുപുഴ: ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എംഎം സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.(Chokramudi encroachment; Suspension of Revenue Officers)
ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരാക്ഷേപ പത്രം നൽകിയപ്പോൾ പട്ടയത്തിൻ്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോയെന്നും പരിശോധിച്ചില്ലെന്നും കണ്ടെത്തി.