ന്യൂഡൽഹി: ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പിതാവിന്റെ ശിക്ഷ സുപ്രീംകോടതി ഇളവ് ചെയ്തു. പകരം 20 വർഷം തടവ് ശിക്ഷ വിധിച്ചു.
അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പകയെ തുടർന്നാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്നുള്ള ഏകനാഥ് കിസാൻ കുംഭാർക്കർ മകളെ കൊലപ്പെടുത്തിയത്.
ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ ഇളവ് ചെയ്തത്. 20 വർഷത്തെ കഠിന തടവ് പൂർത്തിയാകുന്നത് വരെ കുംഭാർക്കറിന് ശിക്ഷാ ഇളവിനായി ഒരു പ്രാതിനിധ്യവും ലഭിക്കാൻ അർഹതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
The death sentence of the father who killed his pregnant daughter was commuted.