സിനിമാ സെറ്റിൽ ആർട്ട് വർക്കിനെത്തിയ സിനിമ പ്രവർത്തകർക്ക് നേരെ തൊടുപുഴയിൽ ക്രൂരമർദനം. മൂന്ന് പേരെയാണ് ഇരുപതംഗ സംഘം മർദിച്ചത്. Film workers brutally beaten up in Thodupuzha
തൊടുപുഴയിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആർട്ട് വർക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജിൽ, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് മർദനമേറ്റത്. തൊടുപുഴയിൽ വെച്ച് പിക്കപ്പ് വാനിൻ്റെ ഡ്രൈവറുമായുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഇവർ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മർദിച്ചെന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജയസേനൻ്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.