പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് മറ്റന്നാൾ; ശബരിമല നട നാളെ തുറക്കും; വെര്‍ച്വൽ ബുക്കിങ് സംബന്ധിച്ച് വിശദ വിവരങ്ങൾ അറിയാം

സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടയില്‍ ശബരിമല നട നാളെ തുറക്കും. തുലാമാസ പൂജകള്‍ക്കായാണ് നട തുറക്കുന്നത്. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.Sabarimala will be opened tomorrow

മറ്റന്നാള്‍ രാവിലെയാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെയാണ് തിരഞ്ഞെടുക്കുന്നത്. അഭിമുഖം അടക്കം പൂര്‍ത്തിയാക്കി ശബരിമലയിലേക്ക് 25 പേരേയും മാളികപ്പുറത്തേക്ക് 15 പേരെയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നാണ് മേല്‍ശാന്തിമാരെ തീരുമാനിക്കുക.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടക്കും.
ശബരിമല ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ സംവിധാനം കേരളാ പൊലീസാണ് ആദ്യമായി ഭാഗികമായി നടപ്പാക്കിയത്. ആദ്യ കാലഘട്ടത്തിൽ പ്രതിദിനം ഒരു നിശ്ചിത എണ്ണം ഭക്തർക്ക് സ്പെഷ്യൽ ആയി മരക്കൂട്ടത്തു നിന്ന് ചന്ദ്രാനനൻ റോഡ് വഴി സന്നിധാനത്ത് എത്തുക മാത്രമായിരുന്ന വെർച്വൽ ക്യൂ ബുക്കു ചെയ്‌തു വരുന്നവർക്കു നൽകിയിരുന്ന സേവനം.

പിന്നീട് കോവിഡ് കാലത്ത് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വന്നതോടെ വെർച്വൽ ക്യൂവിലൂടെ മാത്രം ദർശനം അനുവദിച്ചിരുന്നു. കോവിഡിനു ശേഷം കേരളാ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2022-23 ലെ ശബരിമല മണ്ഡല- മകരവിളക്ക് കാലയളവു മുതൽ വെർച്വൽ ക്യൂ ബുക്കിംഗിന്റെ ചുമതല കേരളാ പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.

തുടർന്ന് ശബരിമലയിലെ ദർശനം വെർച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രമാക്കി നടപ്പാക്കി. 2022-23 ൽ ആദ്യമായി ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഓൺലൈൻ ബുക്കിംഗ് ചെയ്യാൻ സാധിക്കാതെയോ അതേ കുറിച്ച് അറിയാതെയോ എത്തിയിരുന്ന ഭക്തജനങ്ങൾക്ക് അവരുടെ സൗകര്യാർത്ഥം സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി.

പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ, ഏറ്റുമാനൂർ, വൈക്കം, കീഴില്ലം, പെരുമ്പാവൂർ, എരുമേലി, കൊട്ടാരക്കര, ചെങ്ങന്നൂർ, പന്തളം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി.

ഘട്ടം ഘട്ടമായി സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി ഓണലൈൻ ബുക്കിംഗ് മാത്രമാക്കണമെന്നായിരുന്നു പൊലീസുമായി ചർച്ചചെയത് അന്നെടുത്തിരുന്ന തീരുമാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ, നിലക്കൽ, പമ്പ, ഏറ്റുമാനൂർ, കൊട്ടാരക്കര, എരുമേലി എന്നിവിടങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. 2022-23 കാലത്ത് മണ്ഡല-മകരവിളക്ക് കാലയളവിൽ ആകെ 3,95,634 പേരാണ് സ്പോട്ട് ബുക്കിംഗ് നടത്തിയതെങ്കിൽ അത് 2023-24 കാലം ആയപ്പോൾ 4,85,063 ബുക്കിംഗ് ആയി. ഓൺലൈൻ ബുക്കു ചെയ്‌തില്ലങ്കിലും ദർശനം സാദ്ധ്യമാകും എന്ന തോന്നൽ കൂടുതൽപേർ ഓൺലൈൻ ബുക്കചെയ്യാതെ വരുന്നതിന് കാരണമായി.

ഇത്തവണ ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് പൂര്‍ണമായി ഒഴിവാക്കി, വെര്‍ച്വൽ ക്യൂ സംവിധാനം മാത്രമായി മാറ്റിയിരിക്കുകയാണ് ദേവസ്വം ബോർഡ്. ഈ സാഹചര്യത്തിൽ വെര്‍ച്വൽ ബുക്കിങ് സംബന്ധിച്ച് വിശദ വിവരങ്ങൾ അറിയാം.

1) ഏത് വെബ്‌സൈറ്റ് വഴിയാണ് ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്?

sabarimalaonline.org എന്ന വെബ് സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്

2) ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം?

sabarimalaonline.org എന്ന വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ / ഇമെയില്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ശബരിമല ദര്‍ശനത്തിനുള്ള ദിവസവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്.

3) ഏതൊക്കെ സമയത്ത് ദർശനം?

തിരഞ്ഞെടുത്ത ദര്‍ശന സമയത്തിന് 24 മണിക്കൂര്‍ മുന്‍പും തിരഞ്ഞെടുത്ത ദര്‍ശന സമയം കഴിഞ്ഞ് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നത് വരെയും പമ്പയിലും സത്രത്തിലും വെരിഫിക്കേഷന്‍ നടത്തി മലകയറ്റം ആരംഭിക്കാന്‍ സാധിക്കും. വൈകി വരുന്നവര്‍ക്കോ നേരത്തെ എതുന്നവര്‍ക്കോ ദര്‍ശന സൗകര്യം നഷ്ടമാകാതിരിക്കാമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

4) ബുക്കിങ്ങ് കൺഫർമേഷൻ എങ്ങനെ?

തിരഞ്ഞെടുത്ത സ്ലോട്ട് ഉപയോഗിച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കിയാല്‍ ബുക്കിംഗ് confirmation ഇമെയില്‍, SMS മുഖാന്തിരം ലഭ്യമാകും, ഇതോടൊപ്പം വെര്‍ച്വല്‍-ക്യൂ ബുക്കിംഗ് പാസ്സ് അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ പാസ് പ്രിന്റൗട്ട് എടുക്കുകയോ മൊബൈലില്‍ PDF രൂപത്തില്‍ സൂക്ഷിക്കുകയോ ചെയ്യാം.

5) എങ്ങനെ ദർശനം?

ദര്‍ശനത്തിനെത്തുന്ന സമയം പമ്പയിലെയും സത്രത്തിലെയും വെരിഫിക്കേഷന്‍ കൗണ്ടറില്‍ ഗവ. അംഗീകൃത ഐഡി കാര്‍ഡിനൊപ്പം പാസ്സ് കൂടി പരിശോധനക്കായി നല്‍കി പരിശോധിച്ച ശേഷം മല കയറ്റം തുടങ്ങാവുന്നതാണ്. (ദര്‍ശന സമയം തെരെഞ്ഞെടുത്ത ശേഷം ആവശ്യമെങ്കില്‍ അപ്പം, അരവണ, മഞ്ഞള്‍ കുങ്കുമം, ആടിയ ശിഷ്ടം നെയ്യ് ഇവയില്‍ ഇത് പ്രസാദം വേണമെങ്കിലും ഓണ്‍ലൈനായി തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും)

6) ദര്‍ശനത്തിന് എത്ര സമയം മുമ്പ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയും ?

സ്ലോട്ട് ലഭ്യമാണെങ്കില്‍ ദര്‍ശനത്തിന ഉദ്ദേശിക്കുന്ന സമയത്തിന് 24 മണിക്കൂര്‍ മുൻപ് വരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

7) ഒരേസമയം പരമാവധി എത്രപേര്‍ക്ക് ബുക്ക് ചെയ്യാം?

ഒരു ലോഗിന്‍ ഐഡിയില്‍ നിന്ന് പരമാവധി 10 പേര്‍ക്കുള്ള ദര്‍ശനം ബുക്ക് ചെയ്യാം. ഒരു ദിവസത്തേക്ക് പരമാവധി 5 പേരുടെ ദര്‍ശനവും ബുക്ക് ചെയ്യാം

8) ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആയി ഉപയോഗിക്കാം?

ആധാര്‍,പാസ്‌പോര്‍ട്ട്, വോട്ടർ ഐഡി എന്നിവയാണ് അംഗീകൃത ഐഡി കാര്‍ഡുകൾ

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

Related Articles

Popular Categories

spot_imgspot_img